മറ്റൊരു നടൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമാണ് ആ സിനിമയിൽ ഞാൻ ചെയ്തത്: ജയസൂര്യ
Entertainment
മറ്റൊരു നടൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമാണ് ആ സിനിമയിൽ ഞാൻ ചെയ്തത്: ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 7:03 am

മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. നടൻ മാത്രമല്ല നിർമാതാവ്, പിന്നണി ഗായകനുമാണ് ജയസൂര്യ. ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായിട്ടാണ് നടൻ തൻ്റെ കരിയർ ആരംഭിച്ചത്.

പിന്നീട് 1995ൽ പുറത്തിറങ്ങിയ ത്രീ മെൻ ആർമി എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി തുടക്കമിട്ടു. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ കഥാപാത്രത്തിൻ്റെ വലുപ്പം നോക്കിയല്ല വേഷങ്ങളും ചെയ്യാമെന്ന് ഏൽക്കുന്നതെന്ന് പറയുകയാണ് ജയസൂര്യ.

കഥ ഇഷ്ടമാകുമ്പോൾ അഭിനയിക്കേണ്ട വേഷം നമ്മളുമായി ചേർന്നുനിൽക്കുന്നുവെങ്കിൽ അഭിനയിക്കുന്നതാണ് രീതിയെന്നും സൂഫിയും സുജാത അത്തരം വേഷങ്ങളിലൊന്നായിരുന്നെന്നും ജയസൂര്യ പറഞ്ഞു.

 

മങ്കിപെൻ എന്ന സിനിമയും അത്തരത്തിൽ ഒന്നാണെന്നും മറ്റൊരു നടൻ ഒഴിവാക്കിയ വേഷമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. ഇയ്യോബിൻ്റെ പുസ്‌തകം എന്ന സിനിമയിൽ ഒൻപത് സീനുകളിൽ മാത്രം വന്നുപോകുന്ന കഥാപാത്രമാണെന്നും ഈ സിനിമകളെല്ലാം കണ്ടുകഴിയുമ്പോൾ സിനിമയിലെ വേഷങ്ങൾ പ്രേക്ഷകമനസിൽ നിറഞ്ഞിനിൽക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

‘കഥാപാത്രത്തിൻ്റെ വലുപ്പമോ സ്ക്രീൻസ്പേയ്സോ നോക്കിയല്ല പലപ്പോഴും പല വേഷങ്ങളും ചെയ്യാമെന്ന് ഏൽക്കുന്നത്. ഒരു കഥ ഇഷ്ടമാകുമ്പോൾ അഭിനയിക്കേണ്ട വേഷം നമ്മളുമായി ചേർന്നുനിൽക്കുമെന്ന് തോന്നുമ്പോൾ സഹകരിക്കാമെന്ന് തീരുമാനിക്കുന്നതാണ് രീതി. അത്തരത്തിലുള്ള സിനിമയാണ് സൂഫിയും സുജാതയും.

സൂഫിയും സുജാതക്ക് മുമ്പും അത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. മങ്കിപെൻ എന്ന സിനിമയിലെ വേഷം അത്തരത്തിലൊന്നായിരുന്നു. മറ്റൊരു നടൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമായിരുന്നു അത്. പക്ഷേ, എനിക്ക് കഥ കേട്ടപ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു. ഇയ്യോബിൻ്റെ പുസ്‌തകത്തിലെ അംഗൂർ റാവുത്തറും എട്ടോ ഒൻപതോ സീനുകളിൽ മാത്രം വന്നുപോകുന്ന കഥാപാത്രമാണ്. പക്ഷേ, ഈ സിനിമകളെല്ലാം കണ്ടുകഴിയുമ്പോൾ ചെറുതെങ്കിലും ആ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസിൽ തന്നെ നിൽക്കുമെന്നുറപ്പുണ്ട്,’ ജയസൂര്യ പറയുന്നു.

Content Highlight: I played a role in that film that was rejected because no other actor was suitable says Jayasurya