എനിക്ക് അവരുടെ കൂടെ സമയം ചെലവഴിക്കാനിഷ്ടമാണ്; പോസിറ്റീവ് എനർജി ലഭിക്കും: ശോഭന
Entertainment
എനിക്ക് അവരുടെ കൂടെ സമയം ചെലവഴിക്കാനിഷ്ടമാണ്; പോസിറ്റീവ് എനർജി ലഭിക്കും: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 8:58 am

എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിര താരങ്ങൾക്കൊപ്പവും പ്രശസ്ത സംവിധായകർക്കൊപ്പവും തിളങ്ങിയ നടിയാണ് ശോഭന. പതിനാലാം വയസിൽ സിനിമയിലേക്ക് എത്തിയ ശോഭന ഇപ്പോഴും അഭിനയത്തിൽ സജീവമാണ്.

അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് അവർ. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും നടി സ്വന്തമാക്കി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. ഇടക്ക് സിനിമയുടെ ലോകത്ത് നിന്നും ഇടവേളയെടുക്കുമെങ്കിലും തിരിച്ചുവരവ് വീണ്ടും വീണ്ടും ഗംഭീരമാക്കുന്ന നടി കൂടിയാണ് അവർ. തരുൺ മൂർത്തി മോഹൻലാൽ ചിത്രം തുടരും ആണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഇപ്പോൾ പ്രായമാകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

എല്ലാവർക്കും പ്രായമാകുമെന്നും അതൊരു സ്വാഭാവിക പ്രക്രിയയാണെന്നും ശോഭന പറയുന്നു. പ്രായമാകുന്നതിനെ സ്വീകരിച്ചാൽ അത് ആസ്വദിക്കാൻ സാധിക്കുമെന്നും ആരോഗ്യമുണ്ടെങ്കിൽ പേടിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

തനിക്ക് നൃത്തം ചെയ്യുന്ന കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാനിഷ്ടമാണെന്നും അപ്പോൾ തനിക്കൊരു പോസിറ്റീവ് എനർജി ലഭിക്കുമെന്നും നടി പറയുന്നു. നൃത്തം പഠിപ്പിക്കാൻ തനിക്കൊരുപാട് ഇഷ്ടമാണെന്നും ശോഭന കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.

‘എല്ലാവർക്കും പ്രായമാവും. അതൊരു സ്വാഭാവികപ്രക്രിയയാണ്. നമ്മൾ പ്രായമാവുന്നതിനെ സന്തോഷത്തോടെ സ്വീകരിച്ചാൽ, ആസ്വദിക്കാൻ പറ്റുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും ആസ്വദിക്കാൻ. മുപ്പതുകളിലും നാല്‌പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം.

പിന്നെ നല്ല ആരോഗ്യമുണ്ടെങ്കിൽ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം ആസ്വദിക്കാം. എനിക്ക് നൃത്തം പഠിപ്പിക്കുന്ന കുട്ടികളുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ ഒരു പോസിറ്റീവ് സ്പേസ് കണ്ടെത്താൻ കഴിയുന്നുണ്ട്. അവർക്ക് നൃത്തം പഠിപ്പിച്ചുകൊടുക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്,’ ശോഭന പറയുന്നു.

Content Highlight: I like spending time with them; I get positive energy: Shobhana