വാപ്പച്ചിയുടെ കൂടെ അഭിനയിക്കാത്തത് കൊണ്ട് താരതമ്യം നേരിടേണ്ടി വന്നിട്ടില്ല; അവർ രണ്ട് പേരെയും എങ്ങനെ താരതമ്യം ചെയ്യാൻ സാധിക്കും: ദുൽഖർ സൽമാൻ
Entertainment
വാപ്പച്ചിയുടെ കൂടെ അഭിനയിക്കാത്തത് കൊണ്ട് താരതമ്യം നേരിടേണ്ടി വന്നിട്ടില്ല; അവർ രണ്ട് പേരെയും എങ്ങനെ താരതമ്യം ചെയ്യാൻ സാധിക്കും: ദുൽഖർ സൽമാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 7:18 am

അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് പ്രദർശനത്തിനെത്തിയ സിനിമയാണ് വരനെ ആവശ്യമുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും,ശോഭനയും അഭിനയരംഗത്ത് സജീവമായ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.

ദുൽഖർ സൽമാൻ നിർമിച്ച ചിത്രത്തിൽ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കെ.പി. എ. സി ലളിത, ശോഭന, ഉർവശി, സുരേഷ് ഗോപി എന്നിവർ മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

ഇപ്പോൾ സിനിമകളിലെ താരതമ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ സൽമാൻ. തങ്ങൾ നേരിടുന്ന പ്രധാനപ്രശ്നം അച്ഛനുമായുള്ള താരതമ്യം തന്നെയാണെന്നും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാത്തത് കൊണ്ട് തനിക്ക് ഇതുവരെ താരതമ്യം നേരിടേണ്ടി വന്നിട്ടില്ലെന്നും ദുൽഖർ സൽമാൻ പറയുന്നു.

എന്നാൽ വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്തപ്പോൾ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ കൂടുതൽ കേട്ട ചോദ്യം സത്യൻ അന്തിക്കാടിനെയും അനൂപ് സത്യനെയും താരതമ്യപ്പെടുത്തിയാണെന്നും നിരവധി മികച്ച സിനിമകൾ ചെയ്‌ത സത്യൻ അന്തിക്കാടിനെയും ആദ്യ സിനിമ ചെയ്ത അനൂപ് സത്യനെയും എങ്ങനെ താരതമ്യപ്പെടുത്താൻ സാധിക്കുമെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

‘ഞങ്ങൾ നേരിടുന്നൊരു പ്രധാന പ്രശ്നമുണ്ട്. അത് അച്ഛനുമായുള്ള താരതമ്യം തന്നെയാണ്. വാപ്പച്ചിയുടെ കൂടെ അഭിനയിക്കാത്തത് കൊണ്ട് എനിക്ക് ഇതുവരെ ആ താരതമ്യം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ ഞാൻ കൂടുതൽ കേട്ട ചോദ്യം സത്യൻ അന്തിക്കാടിനെയും അനൂപ് സത്യനെയും താരതമ്യപ്പെടുത്താനാണ്.

ഒരുപാട് വർഷങ്ങൾ കൊണ്ട് നിരവധി മികച്ച സിനിമകൾ ചെയ്‌ത സത്യൻ അന്തിക്കാടിനെയും ആദ്യ സിനിമ ചെയ്ത അനൂപ് സത്യനെയും താരതമ്യപ്പെടുത്താൻ എങ്ങനെ സാധിക്കും,’ ദുൽഖർ സൽമാൻ.

Content Highlight: I haven’t faced any comparisons since I haven’t acted with Mammootty