ബിഗ് ബി സിനിമ താൻ റിവ്യൂ ചെയ്തിട്ടുണ്ടെന്ന് നടി മാല പാർവതി പറയുന്നു. പണ്ട് റിവ്യൂസുകളൊന്നും മൊത്തത്തിൽ കൊള്ളില്ല എന്നുപറയാനുള്ള സ്വാതന്ത്യം ആരും തന്നിട്ടില്ലെന്നും മാല പാർവതി പറയുന്നു.
അന്നൊക്കെ സിനിമ മോശമാണെങ്കിൽ പോലും മോശമായി എഴുതരുത് എന്നാണെന്നും സിനിമ തീരെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എഴുതാതിരിക്കുമെന്നും മാല പാർവതി വ്യക്തമാക്കി.
ബിഗ് ബിയൊക്കെ താൻ എഴുതിയിരുന്നുവെന്നും ആ സിനിമ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും മാല പാർവതി പറഞ്ഞു. ബിഗ് ബിയുടെ റിവ്യൂ മനോരമ ആഴ്ചപ്പതിപ്പിൽ വന്നിട്ടുണ്ടെന്നും അത് ചിത്രത്തിൻ്റെ സംവിധായകൻ അമൽ നീരദ് വായിച്ചിട്ടുണ്ടെന്നും മാല പാർവതി പറയുന്നു.
ആ സമയത്ത് പടങ്ങളൊക്കെ റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും എല്ലാം ഫസ്റ്റ് ഡേ പോയി കാണുമായിരുന്നുവെന്നും മാല പാർവതി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എൻ്റർടെയ്മെൻ്റ്സിനോട് സംസാരിക്കുകയായിരുന്നു മാല പാർവതി.
‘അന്നും റിവ്യൂസുകളൊന്നും നമ്മൾക്കങ്ങനെ ഫുള്ളായിട്ട് കൊള്ളില്ല എന്നുപറയാനുള്ള സ്വാതന്ത്യമൊന്നും ആരും തന്നിരുന്നില്ല. അന്നൊക്കെ സിനിമ മോശമാണെങ്കിൽ പോലും മോശമായി എഴുതരുത് എന്നാണ് . സിനിമ തീരെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എഴുതാതിരിക്കും.
ബിഗ് ബിയൊക്കെ ഞാൻ എഴുതിയിരുന്നു, ആ സമയത്ത്. അതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. ബിഗ് ബിയുടെ റിവ്യൂ മനോരമ ആഴ്ചപ്പതിപ്പിൽ വന്നിട്ടുണ്ട്. അമൽ സാറൊക്കെ വായിച്ചിട്ടുണ്ട്.
അപ്പോൾ ആ സമയത്ത് പടങ്ങളൊക്കെ റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഫസ്റ്റ് ഡേ പോയി കാണുമായിരുന്നു,’ മാല പാർവതി പറയുന്നു.
ബിഗ് ബി
അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. അമൽ നീരദ് തന്നെ ചിത്രത്തിൻ്റെ രചനയും ഉണ്ണി. ആർ സംഭാഷണവും നിർവഹിച്ചിരിക്കുന്ന സിനിമ നിർമിച്ചത് ഷാഹുൽ ഹമീദ് മരിക്കാർ, ആന്റോ ജോസഫ് എന്നിവരാണ്.
മമ്മൂട്ടി, മനോജ്. കെ. ജയൻ, ബാല, നഫീസ അലി, സുമിത് നവൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമീർ താഹിറാണ് ചിത്രത്തിന് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.