മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ആസിഫിൻ്റെ പുതിയ ചിത്രം സർക്കീട്ട് ഇന്ന് ( വ്യാഴം ) പുറത്തിറങ്ങി. ആഭ്യന്തര കുറ്റവാളിയാണ് വരാനിരിക്കുന്ന സിനിമ. ഇപ്പോൾ വേണ്ട എന്നുവെച്ച് റിഗ്രെറ്റ്
തോന്നിയതിനെപ്പറ്റി സംസാരിക്കുകയാണ് ആസിഫ് അലി.
നോ പറഞ്ഞിട്ട് പിന്നെ റിഗ്രെറ്റ് തോന്നേണ്ട ആവശ്യമില്ലല്ലോയെന്നും എന്നാൽ തൻ്റെ അടുത്തേക്ക് എത്തേണ്ട ചില കഥാപാത്രങ്ങൾ സ്വഭാവത്തിൻ്റെ പ്രശ്നങ്ങൾ കാരണം എത്താതെ ഇരുന്നിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു.
അത് ഫോണെടുക്കാത്ത സ്വഭാവമാണെന്നും ‘അയ്യോ, ആ ക്യാരക്ടറിന് വേണ്ടി ആദ്യം നമ്മള്‍ പ്ലാന്‍ ചെയ്തിരുന്നത് ആസിഫിനെ ആയിരുന്നു’ എന്ന് പറയുമ്പോൾ വിഷമം തോന്നാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
അല്ലാതെ താൻ ആയിട്ട് എടുത്ത തീരുമാനത്തിൽ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘നോ പറഞ്ഞിട്ട് പിന്നെ റിഗ്രെറ്റ് തോന്നേണ്ട ആവശ്യമില്ലല്ലോ. എന്റെ അടുത്തേക്ക് എത്തേണ്ട ചില സിനിമകള്‍ എന്റെ സ്വഭാവത്തിന്റെ പ്രശ്‌നങ്ങള്‍ കാരണം എത്താതെ ഇരുന്നിട്ടുണ്ട്. അത് ഫോണ്‍ എടുക്കാത്ത സ്വഭാവമാണ്. ഇപ്പോഴും ആ സ്വഭാവമുണ്ട്.
അപ്പോള്‍ അങ്ങനെ ഉണ്ടാകുമ്പോള്‍ വിഷമം തോന്നാറുണ്ട്. ചില ആളുകള്‍ പറയും ‘അയ്യോ, ആ ക്യാരക്ടറിന് വേണ്ടി ആദ്യം നമ്മള്‍ പ്ലാന്‍ ചെയ്തിരുന്നത് ആസിഫിനെ ആയിരുന്നു’ എന്ന്. അപ്പോള്‍ അങ്ങനെ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് വിഷമം ഉണ്ടായിട്ടുണ്ട്. അല്ലാതെ ഞാന്‍ ആയിട്ട് എടുത്ത തീരുമാനത്തില്‍ എനിക്ക് വിഷമം ഒന്നുമുണ്ടായിട്ടില്ല,’ ആസിഫ് അലി പറയുന്നു.
Content Highlight: I have lost some films due to my personality problems says Asif Ali