ഒരുപാട് പടത്തില്‍ നിന്നും ഒഴിവാകേണ്ടി വന്നിട്ടുണ്ട്; പിന്നീട് പടം കാണുമ്പോൾ നല്ല പടമായിരുന്നെന്ന് വിചാരിക്കും: ഉർവശി
Entertainment
ഒരുപാട് പടത്തില്‍ നിന്നും ഒഴിവാകേണ്ടി വന്നിട്ടുണ്ട്; പിന്നീട് പടം കാണുമ്പോൾ നല്ല പടമായിരുന്നെന്ന് വിചാരിക്കും: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 3:15 pm

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം.

ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചില സിനിമകളിൽ അഭിനയിക്കാൻ പറ്റാതെ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ഒരുപാട് സിനിമകളിൽ നിന്നും ക്ഷണം വന്നിട്ടുണ്ടെന്നും എല്ലാത്തിലും അഭിനയിക്കാൻ കഴിയില്ലെന്നും ഉർവശി പറയുന്നു. ഒരു ആർട്ടിസ്റ്റിനെ കിട്ടിയില്ലെങ്കിൽ അവർ മറ്റൊരു ആർട്ടിസ്റ്റിനെ സമീപിക്കുമെന്നും ഉള്ളൊഴുക്ക് പോലെയുള്ള സിനിമകൾ നമ്മളില്ലാതെ ചെയ്യില്ലെന്ന് പറയുന്നവർ ഉണ്ടെന്നും നടി പറഞ്ഞു.

ശ്രദ്ധിക്കപ്പെടുന്ന നായികക്ക് ഒരേ സമയം പല സിനിമകൾ ചെയ്യേണ്ടി വരുമെന്നും പുറത്ത് ഷൂട്ടിങ് വരുമ്പോൾ മറ്റ് സിനിമകളെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അങ്ങനെ ഒരുപാട് പടത്തിൽ നിന്നും ഒഴിവാകേണ്ടി വന്നിട്ടുണ്ടെന്നും ഉർവശി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അവർ.

‘ഒരുപാട് സിനിമകളില്‍ നിന്നും നമ്മളെ ക്ഷണിച്ചിട്ടുണ്ടാകും. പല സിനിമകള്‍ക്കും വേണ്ടി നമ്മളെ സമീപിച്ചിട്ടുണ്ടാകും. ചിത്രം പോലുള്ള സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ ഒരു ആര്‍ട്ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ അടുത്ത ആര്‍ട്ടിസ്റ്റിനെ ട്രൈ ചെയ്യും.

ഉള്ളൊഴുക്ക് പോലെ അപൂര്‍വം ചില സിനിമകളില്‍ നമ്മള്‍ ഉണ്ടെങ്കിലെ പറ്റുള്ളൂ, അല്ലെങ്കില്‍ ചെയ്യില്ല എന്നിപറയുന്ന സംവിധായകരും ഉണ്ട്.

ഇന്നത്തെ പോലെ അല്ല അന്ന് പതിനഞ്ച് ദിവസം ഒക്കെയാണ് ഒരു പടത്തിന്റെ ഷൂട്ടിങ് ഉണ്ടാകുകയുള്ളൂ. കുറച്ച് ശ്രദ്ധിക്കപ്പെടുന്ന റോള്‍ ചെയ്യുന്ന നായികക്ക് ഒരേ സമയം മൂന്നും നാലും സിനിമകള്‍ ഓടി നടന്ന് ചെയ്യേണ്ടി വരും. പുറത്ത് ഷൂട്ട് വരുമ്പോള്‍ യോദ്ധ പോലെയുള്ള സിനിമകള്‍ വരുമ്പോള്‍ മറ്റ് സിനിമകളെ അത് ബാധിക്കും. അങ്ങനെ ഒരുപാട് പടത്തില്‍ നിന്നും ഒഴിവാകേണ്ടി വന്നിട്ടുണ്ട്. പിന്നെ പടം കാണുമ്പോള്‍ വിചാരിക്കും എത്ര നല്ല പടമായിരുന്നു എന്ന്,’ ഉർവശി പറയുന്നു.

Content Highlight: I have had to avoid many films. Reason For That says Urvashi