ടെലിവിഷൻ അവതാരകയിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷ സ്വന്തമാക്കി.
ടെലിവിഷൻ അവതാരകയിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷ സ്വന്തമാക്കി.
കർണൻ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വൻവിജയമായതിനൊപ്പം SIIMA അവാർഡിൽ മികച്ച പുതുമുഖ നടിക്കുള്ള നോമിനേഷനിലും ഇടം നേടി. സൂര്യക്കൊപ്പം ജയ് ഭീം എന്ന ചിത്രത്തിലെ രജിഷയുടെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ താൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് പറയുകയാണ് നടി.

താൻ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും മോശം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യരുതെന്ന് തനിക്കുണ്ടെന്നും ഐറ്റം ഡാൻസ് ചെയ്യില്ലെന്നത് തൻ്റെ ഉറച്ച തീരുമാനമാണെന്നും രജിഷ പറയുന്നു. ഡാന്‍സ് എന്നതിലുപരി മറ്റൊരു ആവിഷ്‌കാരമാണ് ഐറ്റം ഡാന്‍സ് നല്‍കുന്നതെന്നും അത്തരം ഡാന്‍സുകളുടെ പാട്ടുകളുടെ വരികള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുമെന്നും നടി പറയുന്നു. അത് അരോചകമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു രജിഷ.
താന്‍ കഥ കേള്‍ക്കുമ്പോള്‍ നായികയാണോ എന്ന് ചോദിക്കാറില്ലെന്നും എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റുമെന്നതാണ് നോക്കുകയെന്നും അവര്‍ പറഞ്ഞു. നമ്മുടെ കഥാപാത്രത്തെ മാറ്റിനിര്‍ത്തിയാല്‍ ആ സിനിമ വര്‍ക്കാകുമോ എന്ന് നോക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ചെയ്യുന്ന ഒരു കഥാപാത്രവും മോശം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യരുത് എന്നൊരു വാശി എനിക്കുണ്ട്. ഐറ്റം ഡാൻസ് ഞാൻ ചെയ്യില്ല എന്നത് ഉറച്ച തീരുമാനമാണ്. കാരണം ഡാൻസ് എന്നതിനപ്പുറത്ത് മറ്റൊരു രീതിയിലുള്ള ആവിഷ്‌കാരമാണ് സിനിമയിൽ ഐറ്റം ഡാൻസിന് നൽകുന്നത്. അത്തരം ഐറ്റം ഡാൻസ് പാട്ടുകളുടെ വരികൾ ശ്രദ്ധിച്ചാൽ അവ എത്രമാത്രം അരോ ചകമാണെന്ന് മനസിലാകും.
നായികാപ്രാധാന്യമില്ലാത്ത റോളുകൾ ചെയ്യുമോ എന്ന ചോദ്യത്തോടും രജിഷ പ്രതികരിച്ചു.
തീർച്ചയായും. ഒരിക്കലും കഥ കേൾക്കുമ്പോൾ നായികയാണോ എന്നൊന്നും ആദ്യം ചോദിക്കാറില്ല. നമുക്ക് കിട്ടുന്ന കഥാപാത്രത്തിന് എത്രമാത്രം പെർഫോം ചെയ്യാനുള്ള ഇടം കിട്ടുന്നുണ്ടെന്നതാണ് നോക്കാറുള്ളത്. സിനിമയുടെ ഔട്ട്പുട്ട് വരുമ്പോൾ അത് നമുക്ക് എത്രമാത്രം ഗുണംചെയ്യുമെന്നും നോക്കും. നമ്മുടെ കഥാപാത്രത്തെ മാറ്റിനിർത്തിയാൽ ആ സിനിമ വർക്കാകുമോ എന്നാണ് നോക്കുക,’ രജിഷ പറഞ്ഞു.
Content Highlight: I have firmly decided not to do item dance says Rajisha Vijayan