ടെലിവിഷൻ അവതാരക, സിനിമാ നടി എന്നീ നിലകളിൽ പ്രശസ്തയാണ് ശ്വേത മേനോൻ. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അവർ സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമളിൽ അവർ അഭിനയിച്ചു.
ടെലിവിഷൻ അവതാരക, സിനിമാ നടി എന്നീ നിലകളിൽ പ്രശസ്തയാണ് ശ്വേത മേനോൻ. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അവർ സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമളിൽ അവർ അഭിനയിച്ചു.
രണ്ട് തവണ മികച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകളും രണ്ട് ഫിലിംഫെയർ അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ, സോൾട്ട് ആൻ്റ് പെപ്പർ എന്നീസിനിമകളിലെ പ്രകടനത്തിനാണ് സംസ്ഥാന സർക്കാർ അവാർഡ് നടിക്ക് ലഭിച്ചത്. ഇപ്പോൾ തൻ്റെ അഭിനയയത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ.

താന്‍ ഭയങ്കര പെര്‍ഫെക്ട് ആണെന്നാണ് തന്റെ വിചാരമെന്നും തനിക്ക് ആ കോണ്‍ഫിഡന്‍സ് ഉണ്ടെന്നും ശ്വേത മേനോന്‍ പറയുന്നു.
താന്‍ എപ്പോഴും തന്നോട് തന്നെ ബെസ്റ്റ് ആണെന്ന് പറയാറുണ്ടെന്നും ഒരു വര്‍ഷത്തില്‍ താന്‍ 13 സിനിമകള്‍ വരെ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ന് അതുപോലെ സിനിമ ചെയ്യാന്‍ പറ്റുമോയെന്ന് തനിക്കറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ ഭയങ്കര പെര്‍ഫെക്ട് ആണെന്നാണ് എന്റെ ഒരു വിചാരം. ആ ഒരു കോണ്‍ഫിഡന്‍സ് ഉണ്ട്. ചിലപ്പോള്‍ ആളുകള്‍ നോക്കുമ്പോള്‍ അത്രയും പെര്‍ഫെക്ട് ആയിരിക്കില്ല . പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ബെസ്റ്റ് ആണ്. ഞാന്‍ എപ്പോഴും എന്നോട് തന്നെ പറയാറുണ്ട് ഐ ആം ദി ബെസ്റ്റ്.
എനിക്ക് തോന്നുന്നു 2010 ആണെന്ന് തോന്നുന്നു ഞാന്‍ ഒരു വര്‍ഷത്തില്‍ 13 പടങ്ങള്‍ ചെയ്തു. അത് വാര്‍ത്തയില്‍ വന്നപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എന്നാല്‍ അത് ഇന്ന് ചെയ്യാന്‍ പറ്റുമോ അറിയില്ല. പിന്നെ ഇപ്പോള്‍ സിനിമയുടെ ബഡ്ജറ്റ് കൂടി, ഷൂട്ടിങ് ദിവസങ്ങള്‍ കൂടി,’ ശ്വേത മേനോന്‍ പറയുന്നു.
Content Highlight: I have done up to 13 films in a year says Swetha Menon