ഈ വര്‍ഷത്തെ വിജയചിത്രങ്ങളിലൊന്നായിരുന്നു രേഖാചിത്രം. ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ രേഖാചിത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് മനോജ് കെ. ജയന്‍.
മമ്മൂട്ടിയില്‍ നിന്നും ലഭിച്ച അഭിനന്ദനമായിരുന്നു ആദ്യത്തെ അവാര്‍ഡെന്നും മമ്മൂട്ടിക്കൊപ്പം 18 സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും മനോജ് കെ. ജയന്‍ പറയുന്നു.
അതില്‍ ഭൂരിഭാഗവും ഹിറ്റ് ചിത്രങ്ങളായിരുന്നെന്നും എല്ലാത്തരത്തിലും മമ്മൂട്ടിയുടെ അനുഗ്രഹം രേഖാചിത്രത്തിന് ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രം എന്ന സിനിമ സംഭവിക്കുമായിരുന്നില്ലെന്നും തന്റെ കരിയറില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിപ്പ് ഉണ്ടാകാറുണ്ടെന്നും മനോജ് പറഞ്ഞു.
സത്യത്തില്‍ കഠിനാധ്വാനിയായ നടനല്ല താനെന്നും കഥ പറയുന്ന ചിത്രത്തില്‍ മാത്രം അഭിനയിക്കാനും അല്ലാത്ത സമയത്ത് വീട്ടിലിരിക്കാനുമാണ് തനിക്ക് ഇഷ്ടമെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ തനിക്ക് വലിയ കൂട്ടുകെട്ടുകളില്ലെന്നും തനിക്ക് വേണ്ടി മാത്രമായി സിനിമ എടുക്കാന്‍ സംവിധായകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ തേടിവരുന്ന സിനിമകളില്‍ അഭിനയിക്കുമെന്നും അത് തനിക്ക് ഗുണം ചെയ്യാറുണ്ടെന്നും പറഞ്ഞു. അതിന്റെ ഉദാഹരണമാണ് രേഖാചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘ആ മെഗാസ്റ്റാറില്‍നിന്ന് ലഭിച്ച അഭിനന്ദനമായിരുന്നു ആദ്യത്തെ അവാര്‍ഡ്. മമ്മൂക്കയ്‌ക്കൊപ്പം 18 സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ മമ്മൂക്ക എ. ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം. എല്ലാത്തരത്തിലും മമ്മൂക്കയുടെ അനുഗ്രഹം ഈ ചിത്രത്തിലുണ്ടായിരുന്നു. ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രം എന്ന സിനിമ സംഭവിക്കുമായിരുന്നില്ല.
എന്റെ കരിയറില്‍ നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി ചെറിയ കാത്തിരിപ്പുണ്ടായാലും പിന്നീടത് ഗുണമാകാറുണ്ട്. സത്യത്തില്‍ കഠിനാധ്വാനിയായ നടനല്ല ഞാന്‍. ഇഷ്ടപ്പെട്ട കഥ പറയുന്ന ചിത്രത്തില്‍ മാത്രം അഭിനയിക്കാനും അല്ലാത്ത സമയത്ത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കാനുമാണ് എനിക്കിഷ്ടം.
ആ ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കാറുണ്ട്. സിനിമയില്‍ എനിക്ക് വലിയ കൂട്ടുകെട്ടുകളില്ല. എനിക്ക് വേണ്ടി സിനിമയുണ്ടാക്കാനറിയില്ല. എനിക്ക് വേണ്ടിമാത്രം സിനിമയൊരുക്കാന്‍ സംവിധായകരില്ല. നിര്‍മാണക്കമ്പനിയില്ല. ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടിവരുന്ന സിനിമകളില്‍ അഭിനയി ക്കും. അതെനിക്ക് ഗുണംചെയ്യാറുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് രേഖാചിത്രം,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: I have acted in 18 films with him, most of which were hits says Manoj K. Jayan