എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി നേതാക്കളെക്കുറിച്ച് അധികം പറയാതിരിക്കുന്നതാണ് നല്ലത്; അവരുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് നാണക്കേടാണെന്നും മമതാ ബാനര്‍ജി
എഡിറ്റര്‍
Tuesday 17th October 2017 8:48am

 

കൊല്‍ക്കത്ത: താജ്മഹല്‍ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമല്ലെന്ന ബി.ജെ.പി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയുടെ തെളിവാണ് സംഗീത് സോമിന്റെ പ്രസ്താവനയെന്ന് മമതാ ബാനര്‍ജി പറഞ്ഞു.


Also Read: ‘നടപ്പില്ല സാറേ..’; ഹര്‍ത്താലിനിടെ വാഹനത്തില്‍ക്കയറിയ നേതാക്കളെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍


രാജ്യത്തിന്റെ പേരുമാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്ന കാലം വിദൂരമല്ലെന്നും മമതാ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ബി.ജെ.പി നേതാക്കളെക്കുറിച്ച് അധികം പറയാതിരിക്കുന്നതാണ് നല്ലത്. അവരുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് നാണക്കേടായാണ് എനിക്ക് തോന്നുന്നത്. അവര്‍ ഒരു വികസന കാര്യങ്ങളും ചെയ്യുന്നില്ല. രാഷ്ട്രീയ അജന്‍ഡകളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുക മാത്രമാണവര്‍. ഞങ്ങള്‍ ജനങ്ങളെ ഇങ്ങനെ ഭിന്നിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നില്ല’ മമതാ പറഞ്ഞു.

‘ബി.ജെ.പി ജനാധിപത്യമല്ല നടപ്പിലാക്കുന്നത് ഏകാധിപത്യമാണ്. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുന്നതിന്റെ ഭാഗമായി അവര്‍ നാടിന്റെ പേരു തന്നെ മാറ്റാന്‍ ശ്രമിക്കുന്ന കാലം വിദൂരമല്ല’ അവര്‍ കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം ചേച്ചീ…’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


കഴിഞ്ഞദിവസമായിരുന്നു ബി.ജെ.പി നേതാവ് സംഗീത് സോമിന്റെ താജ്മഹലിനെതിരായ പരാമര്‍ശങ്ങള്‍. ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു സംഗീത് സോം പറഞ്ഞത്. സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചയാളാണ് താജ്മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നും സംഗീത് സോം പറഞ്ഞു.

‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും’ അദ്ദേഹം പറഞ്ഞിരുന്നു.

Advertisement