അവതാരികയായി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വ്യക്തിയാണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മീര പ്രശസ്തയായത്. ഇപ്പോൾ സൈബര്‍ ബുള്ളിയിങ്ങിനെപ്പറ്റി സംസാരിക്കുകയാണ് മീര അനില്‍.
അവതാരികയായി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വ്യക്തിയാണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മീര പ്രശസ്തയായത്. ഇപ്പോൾ സൈബര്‍ ബുള്ളിയിങ്ങിനെപ്പറ്റി സംസാരിക്കുകയാണ് മീര അനില്‍.
ആടുജീവിതം സിനിമയുടെ ലോഞ്ച് ഹോസ്റ്റ് ചെയ്യുന്ന സമയത്താണ് തനിക്ക് ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നതെന്നും അതിന് കാരണം താന്‍ മോഹന്‍ലാലിനോട് ചോദിക്കാന്‍ പാടില്ലാത്ത കാര്യം ചോദിച്ചതിനാണെന്നും മീര പറയുന്നു.
എന്നാല്‍ ഇതിന് പിന്നിലുള്ള കാര്യങ്ങളാരും അറിയുന്നില്ലെന്നും എന്തൊക്കെ കമാന്‍ഡുകള്‍ അനുസരിച്ചിട്ടാണ് ആങ്കറിങ് ചെയ്യുന്നത് എന്ന് ആര്‍ക്കും അറിയില്ലെന്നും മീര പറഞ്ഞു.

വേണ്ടിയിരുന്നില്ല എന്ന് നമുക്ക് തോന്നിയ കാര്യങ്ങളൊരുപാട് ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. പിങ്ക് പോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ആടുജീവിതം എന്നുപറഞ്ഞ ഇവന്റിന്‍ ബ്ലെസി സാറും ലാലേട്ടനും പൃഥ്വിയും നില്‍ക്കുന്ന, എ. ആര്‍, റഹ്മാന്‍ സാറ് കേരളത്തിലെത്തി ചെയ്യുന്ന ഏറ്റവും വലിയ ഇവന്റ് ആയിരുന്നു. കേരളത്തിലാരും കാണാത്ത തരത്തിലുള്ള ലോഞ്ച് ആയിരുന്നു അത്.

അത് നമ്മള്‍ ഹോസ്റ്റ് ചെയ്യുന്ന സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് വന്നത് ഞാന്‍ ലാലേട്ടനോട് ചോദിക്കാന്‍ പാടില്ലാത്ത ഒരു സാധനം ചോദിച്ചു എന്നതായിരുന്നു.
ഇതിന്റെ പിന്നിലുള്ള കാര്യങ്ങളാരും അറിയുന്നില്ല. ഒരു ഹോസ്റ്റിന് അറിയാം, എന്തൊക്കെ ഡയറക്ടേഴ്‌സ് കമാന്‍ഡ് ആണ് നമ്മള്‍ മനസില്‍ എടുക്കേണ്ടത് എന്ന്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്. ഇതൊക്കെ ചെയ്തായിരിക്കും നമ്മള്‍ പ്രസന്റ് ചെയ്യുന്നത്. ചിലപ്പോള്‍ അത് വേണ്ടിയിരുന്നില്ല എന്ന് നമുക്ക് തോന്നിയ കാര്യങ്ങളൊരുപാട് ഉണ്ട്,’ മീര പറയുന്നു.
ആടുജീവിതം സിനിമയുടെ ലോഞ്ചിൽ സംവിധായകൻ ബ്ലെസിയോട് എന്തുകൊണ്ടാണ് മോഹൻലാലിനെ നജീബായി പരിഗണിക്കാതെ ഇരുന്നത് എന്നായിരുന്നു മീര ചോദിച്ചത്. ആവശ്യമില്ലാത്ത കാര്യം ചോദിക്കേണ്ട, താൻ മര്യാദക്ക് ജീവിച്ചോട്ടെ എന്നാണ് മോഹൻലാൽ അതിന് ഉത്തരം പറഞ്ഞത്.
Content Highlight: I faced cyberbullying for asking that question to Mohanlal says Meera Anil