മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലും താരമായ ബേസിലും അദ്ദേഹത്തിൻ്റെ പങ്കാളിയും തമ്മിലുള്ള തമാശകളെല്ലാം വൈറലാണ്. ഇപ്പോൾ തൻ്റെ പങ്കാളിയെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്.
ടീച്ച് ഫോർ ഇന്ത്യ എന്ന എൻജിഓയിലാണ് പങ്കാളി ജോലി ചെയ്യുന്നതെന്നും തങ്ങളുടേത് പ്രണയവിവാഹമാണെന്നും ബേസിൽ പറഞ്ഞു. ജയ ജയ ജയ ഹേയുടെ ഷൂട്ടിനിടെ ഇടി വാങ്ങി വരുമ്പോൾ തിരുമ്മി തന്നത് പങ്കാളിയാണെന്നും ഒരു സീൻ ചെയ്യുമ്പോൾ ടൈമിങ് തെറ്റി ദർശനയുടെ ചവിട്ടു കിട്ടിയെന്നും നടൻ പറയുന്നു.

ചുണ്ടുമുറിഞ്ഞു രക്‌തമൊഴുകിയെന്നും അതിന് തുന്നലിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീര് പോകാനായി ഐസ്ക്രീം കഴിക്കാൻ പറഞ്ഞെന്നും പ്രൊഡ്യൂസർ ലക്ഷ്‌മി എലിസബത്തിനോട് കാര്യം പറയാൻ പോയെന്നും നടൻ പറഞ്ഞു.
എന്നാൽ അക്കാര്യം കേൾക്കുമ്പോൾ എലിസബത്ത് കരയുമെന്നാണ് ലക്ഷ്മി പ്രതീക്ഷിച്ചതെന്നും എന്നാൽ അവൾ ചോദിച്ചത് നാളെ ഷൂട്ടിങ് മുടങ്ങുമോ എന്നാണെന്നും ബേസിൽ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടീച്ച് ഫോർ ഇന്ത്യ എന്ന എൻജിഓയിലാണ് എലി ജോലി ചെയ്യുന്നത്. കോളേജ് കാലത്തെ പ്രണയമാണ് വിവാഹത്തിലും ഇപ്പോൾ ആറ് വർഷത്തെ ഹിറ്റു കൂട്ടുകെട്ടിലും എത്തി നിൽക്കുന്നത്. ജയഹേയുടെ ഷൂട്ടിനിടെ ഇടി വാങ്ങി വരുമ്പോൾ തിരുമ്മി തന്നത് എലിയാണ്.
അതിനിടയിൽ ഒരു സംഭവമുണ്ടായി സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ, ശരിക്കും നാലു വർഷം കരാട്ടെ പഠിച്ചിട്ടുണ്ടെങ്കിലും ടൈമിങ് തെറ്റി എനിക്കു ദർശനയുടെ ചവിട്ടു കിട്ടി.

ചുണ്ടുമുറിഞ്ഞു രക്‌തമൊഴുകുന്നു. ആശുപത്രിയിൽ ചെന്നപാടേ തുന്നലിട്ടു. നീര് പോകാനാകും ഐസ്ക്രീം കഴിക്കാൻ ഡോക്‌ടർ പറഞ്ഞു.
ഇഷ്ട്ടപ്പെട്ട ഐസ്ക്രീം ഫ്ലേവർ ചോദിക്കുന്നതിനിടെ ആശുപത്രിയിലായെന്നും സ്‌റ്റിച്ചിട്ടെന്നുമൊക്കെ പറയാമെന്നു പ്ലാൻ ചെയ്‌ത് പ്രൊഡ്യൂസർ ലക്ഷ്‌മി എലിയെ കാണാൻ പോയി.
സ്ക്രിപ്റ്റനുസരിച്ചു സീൻ മുന്നേറുന്നതിനിടെ എലിയുടെ ചോദ്യം ‘ഇപ്പോഴെന്തിനാ ബേസിലിന് ഐസ്ക്രീം’ എന്ന്. പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ചാണ് ലക്ഷ്മി കാര്യം പറഞ്ഞത് ‘ബേസിലിനു ചവിട്ടു കിട്ടി, ആശുപത്രിയിൽ സ്‌റ്റിച്ചിട്ടു കിടക്കുകയാണ്’ എന്ന്. എന്നാൽ കേട്ടപാടേ എലി ചോദിച്ചതിങ്ങനെ ‘അയ്യോ, അപ്പോ കണ്ടിന്യൂവിറ്റി? നാളെ ഷൂട്ടിങ് മുടങ്ങുമോ’ എന്നാണ്,’ ബേസിൽ പറയുന്നു.
Content Highlight: I expected to cry when I told my partner about my injury, but actually happend says Basil Joseph