ആ നടൻ എൻ്റെ കൂടെ അഭിനയിക്കേണ്ട എന്ന് പറയാൻ ഒരു കാരണം വേണ്ടേ: ഉർവശി
Entertainment
ആ നടൻ എൻ്റെ കൂടെ അഭിനയിക്കേണ്ട എന്ന് പറയാൻ ഒരു കാരണം വേണ്ടേ: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th May 2025, 11:20 am

നടൻ ജഗദീഷ് നായകനായി എത്തിയപ്പോൾ സപ്പോർട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. ഒരു കഥാപാത്രം ചെയ്ത് വിജയിച്ചാൽ ആ പാറ്റേണിൽ പോകുക എന്ന രീതി അന്നുണ്ടായിരുന്നുവെന്നും അന്ന് സിനിമയിലുള്ളവരെ കുറ്റപ്പെടുത്താൻ പറ്റില്ലെന്നും ഉർവശി പറയുന്നു.

ജഗദീഷ് അന്നേ വളരെ ​ഗൗരവമുള്ള ആളാണെന്നും വ്യക്തിപരമായി അറിയാമെന്നും ഉർവശി പറഞ്ഞു. വളരെ സീരിയസ് ആയി റോൾ ചെയ്താൽ നന്നായിരിക്കുമല്ലോ എന്നും ആരും എന്താ ചെയ്യിപ്പിക്കാത്തതെന്ന് തോന്നിയിട്ടുണ്ടെന്നും ഉർവശി വ്യക്തമാക്കി.

ജദഗീഷിന് പറ്റിയ റോളാണ് അതെന്ന് തൻ്റെ വിശ്വാസമാണെന്നും ജഗദീഷ് നല്ലൊരു നടനും എഴുത്തുകാരനുമാണെന്നും ഇയാൾ അഭിനയിക്കേണ്ട എന്നുപറയാൻ ഒരു കാരണവുമില്ലായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു. ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘അന്ന് സിനിമയിലുള്ളവരെ കുറ്റപ്പെടുത്താൻ പറ്റില്ല. ഒരു ക്യാരക്ടർ ചെയ്ത് വിജയിച്ചാൽ ആ പാറ്റേണിൽ പോകുക എന്ന രീതി അന്നുണ്ടായിരുന്നു. ജഗദീഷേട്ടൻ അന്നേ വളരെ ​ഗൗരവമുള്ള ആളാണ്. പേഴ്സണലി നമുക്ക് അറിയാവുന്നത് അല്ലേ. അപ്പോൾ നമ്മുടെ മനസിൽ കാണും വളരെ സീരിയസ് ആയി റോൾ ചെയ്താൽ നന്നായിരിക്കുമല്ലോ, പക്ഷെ ആരും എന്താ ചെയ്യിപ്പിക്കാത്തത് എന്ന് നമുക്ക് തോന്നും.

ജഗദീഷേട്ടന് ആപ്റ്റ് ആയിട്ടുള്ള റോൾ ആണ് അതെന്നുള്ളത് എൻ്റെ വിശ്വാസമാണ്. നല്ലൊരു ആക്ടറാണ്. നല്ലൊരു എഴുത്തുകാരൻ ആണ്. ഇയാൾ എൻ്റെ കൂടെ അഭിനയിക്കണ്ട, വേറൊരാൾ വരട്ടെ എന്നു പറയാൻ ഒരു കാരണം കാണണ്ടേ,’ ഉർവശി പറയുന്നു.

ജഗദീഷ്

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ജഗദീഷിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ആസിഫ് അലി നായകനായി എത്തിയ ആഭ്യന്തര കുറ്റവാളിയാണ്.

Content Highlight: I don’t need a reason to say that actor shouldn’t act with me says Urvashi