മലയാള സിനിമയുടെ ജനപ്രിയ നടനാണ് വിനയ് ഫോർട്ട്. വ്യത്യസ്തതരം കഥാപാത്രങ്ങളാൽ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്‌ക്രീൻ ടൈമിനപ്പുറം കുറഞ്ഞ സമയപരിധിയിൽ ഓർത്തു വെക്കുന്ന രീതിയിൽ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിനയിക്ക് കഴിയാറുണ്ട്. അതുകൊണ്ടാണ് താരത്തിന്റെ കഥാപാത്രങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നതും സിനിമ കഴിയുമ്പോഴും പ്രേക്ഷകർ ഓർത്തു വെക്കുന്നതും.
പുതിയതും ഭയങ്കര സക്‌സസ്ഫുൾ ആവാത്ത സംവിധായകരും ഒരു സിനിമയിലേക്ക് ആർടിസ്റ്റിനെ വിളിക്കുമ്പോൾ അവർക്ക് ഒരു ട്രസ്റ്റ് ഫാക്ടറുണ്ടെന്ന് പറയുകയാണ് വിനയ് ഫോർട്ട്. ‘അയാം വിത്ത് ധന്യ വർമ്മ’ എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘താരതമ്യേന പുതിയ അല്ലെങ്കിൽ ഭയങ്കര സക്‌സസ്ഫുൾ ആയിട്ടില്ലാത്ത ഫിലിംമേക്കേഴ്സിന്റെ പടങ്ങൾ ചെയ്യുമ്പോൾ നമ്മുടെ കാസ്റ്റിങിന് എവിടെയോ ഒരു ട്രസ്റ്റ് ഫാക്ടറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കുന്നൊരു കാര്യം ഒരു ഫ്രെയിം പോലും ഞാൻ വിടില്ല എന്നതാണ്. പ്രതിഫലം ലഭിക്കുന്നതുകൊണ്ട് ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് കിട്ടുന്ന എല്ലാ അവസരങ്ങളിലും ഞാൻ ഗ്രേറ്റ്ഫുള്ളാണ്.’

പാർവ്വതി തിരുവോത്ത്.വിനയ് ഫോർട്ട്.Photo.Screen Grab/IMDb
എപ്പോഴും പെർഫോമൻസ് നന്നാവുന്നത് ഫിലിംമേക്കേഴ്‌സ് ആക്ടേഴ്‌സിനെ വിശ്വസിച്ചുകൊണ്ട് എന്തു ചെയ്താലും കുഴപ്പമില്ലെന്ന് പറയുമ്പോഴാണെന്ന് വിനയ് പറയുന്നു. റിസ്‌ക്കെടുത്ത് സേഫ് പരിപാടി ബ്രേക്ക് ചെയ്യാനുള്ള സ്പേസ് സംവിധായകർ ആക്ടേഴ്‌സിന് തരുമ്പോഴേ എന്തെങ്കിലും പുതിയതായിട്ട് കൊണ്ടുവരാൻ പറ്റുകയുള്ളൂവെന്നും വിനയ് പറഞ്ഞു. പുതിയ സംവിധായകർ ആക്ടേഴ്‌സിനോട് കാണിക്കുന്ന വിശ്വാസം അവരോടുള്ള ബഹുമാനം വർദ്ധിപ്പിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
സഹ-അഭിനേതാക്കളെ ഉൾകൊള്ളുന്ന, മറ്റുള്ള അഭിനേതാക്കളെ അഭിനന്ദിക്കാൻ യാതൊരു വിധ മടിയും കാണിക്കാത്ത നടിയാണ് പാർവതിയെന്നും ഇതുവരെയും അങ്ങനെ ഒരു നടിയെ താൻ കണ്ടിട്ടില്ലെന്നും വിനയ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് താൻ സിനിമയിൽ വളർന്നു വരുന്ന സമയത്ത് തന്നെ പരസ്യമായി പാർവതി അഭിനന്ദിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.അന്ന് തന്റെ സിനിമ ‘ഷട്ടർ’ മാത്രമേ ഇറങ്ങിയിട്ടുള്ളൂവെന്നും ഒരു നടനെന്ന നിലയിൽ സെൽഫ്ഡൌട്ടുള്ള സമയമായതിനാൽ പാർവതിയെ പോലൊരു വലിയ താരം തന്നെ അഭിനന്ദിച്ചത് തന്നിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും വിനയ് വ്യക്തമാക്കി.
Content Highlight: I am grateful for the opportunities I get as an actor, as I receive remuneration for them said Vinay Forrt
