എഡിറ്റര്‍
എഡിറ്റര്‍
‘ഞാനാണ് വികസനം…ഞാനാണ് ഗുജറാത്ത്’; ഭ്രാന്തന്‍ വികസനമെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി നരേന്ദ്ര മോദി
എഡിറ്റര്‍
Tuesday 17th October 2017 9:57am

 

അഹമ്മദാബാദ്: വികസനത്തിന് ഭ്രാന്തു പിടിച്ചെന്ന കോണ്‍ഗ്രസിന്റെ പ്രചരണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറരക്കോടി ജനങ്ങളുള്ള ഗുജറാത്തില്‍ എല്ലാവരും മന്ത്രിക്കുന്നത് ഞാനാണ് വികസനം ഞാനാണ് ഗുജറാത്ത് എന്നാണെന്ന് മോദി തിരിച്ചടിച്ചു.

നേരത്തെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് യുദ്ധം, പാരമ്പര്യ രാഷ്ട്രീയവും വികസന രാഷ്ട്രീയവും തമ്മിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.


Also Read: ബി.ജെ.പി നേതാക്കളെക്കുറിച്ച് അധികം പറയാതിരിക്കുന്നതാണ് നല്ലത്; അവരുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് നാണക്കേടാണെന്നും മമതാ ബാനര്‍ജി


ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനത്ത് പരസ്പരമുള്ള വാക്‌പോര് തുടരുകയാണ്.

20 വര്‍ഷമായി ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ സമുദായം സര്‍ക്കാരിനെതിരെ തിരിഞ്ഞതും ദളിത് പ്രക്ഷോഭവുമെല്ലാം ഉപയോഗപ്പെടുത്തി ഭരണം നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Advertisement