താനും ആര്‍ട്ടിസ്റ്റ്, തൻ്റെ മകളുടെ അമ്മയും ആർട്ടിസ്റ്റ്; അവരുടെ മകൾ മോശമാകില്ലല്ലോ: മനോജ് കെ. ജയൻ
Entertainment
താനും ആര്‍ട്ടിസ്റ്റ്, തൻ്റെ മകളുടെ അമ്മയും ആർട്ടിസ്റ്റ്; അവരുടെ മകൾ മോശമാകില്ലല്ലോ: മനോജ് കെ. ജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 10:55 am

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1987ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. പിന്നീട് 1988ല്‍ അലി അക്ബർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലാണ് മനോജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല.

1990ൽ റിലീസായ പെരുന്തച്ചൻ 1992ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങൾ മനോജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായും മനോജ് കെ. ജയന്‍ തന്റെ കഴിവ് തെളിയിച്ചുണ്ട്. ഇപ്പോൾ തൻ്റെ മകൾ കുഞ്ഞാറ്റയെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയൻ.

താനും ആര്‍ട്ടിസ്റ്റാണ് തന്റെ മകളുടെ അമ്മ ഉര്‍വശി വലിയൊരു ആര്‍ട്ടിസ്റ്റാണെന്നും മനോജ്. കെ. ജയന്‍ പറയുന്നു.

അങ്ങനെയുള്ള രണ്ടുപേരുടെ മകള്‍ ചെറുതാകില്ലല്ലോ എന്നും തങ്ങള്‍ ഇതുകൊണ്ട് ജീവിച്ച് ഇവിടെ വരെ എത്തിയ ആള്‍ക്കാരാണെന്നും മനോജ് പറഞ്ഞു.

മകള്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ താനൊരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും മകള്‍ക്ക് സിനിമിയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും മനോജ് പറയുന്നു. അതില്‍ നല്ലത് നോക്കി തെരഞ്ഞെടുത്തിട്ടുണ്ടെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

‘ഞാനും ആര്‍ട്ടിസ്റ്റാണ്, അവളുടെ അമ്മയും വലിയൊരു ആര്‍ട്ടിസ്റ്റാണ്. അങ്ങനെയുള്ള രണ്ടുപേരുടെ മകള്‍ എന്നുപറയുമ്പോള്‍ ഒരുക്കലും ചെറിതാകില്ലല്ലോ. നമ്മള്‍ ഇതുകൊണ്ട് ജീവിച്ച് ഇവിടെ വരെ എത്തിയ ആള്‍ക്കാരാണ്.

അവള്‍ അഭിനിയിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാനൊരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. അവള്‍ക്ക് താത്പര്യമുണ്ട്. രണ്ടു മൂന്ന് അവസരങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ ബെസ്റ്റ് നോക്കി നല്ല എന്‍ഡ്രി എന്നുള്ള രീതിയില്‍ ഒന്ന് സെലക്ട് ചെയ്തിട്ടുണ്ട്,’ മനോജ് പറയുന്നു.

Content Highlight: I am an artist, my daughter’s mother is an artist; their daughter can’t be bad says Manoj K. Jayan