യൂട്യൂബ് വീഡിയോകളിലൂടെ സിനിമയിലേക്കെത്തിയ നടനാണ് സഫ്‌വാന്‍. സാഫ് ബോയ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വാഴ, 18+ ജേര്‍ണി ഓഫ് ലവ്, ഗുരുവായൂരമ്പല നടയില്‍, പടക്കളം എന്നീ സിനിമകളിലൂടെ മലയാള സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ഇദ്ദേഹം. നടന്‍ മാത്രമല്ല ക്രിക്കറ്റ് താരം കൂടിയാണ് സാഫ് ബോയ്. കേരളത്തിനായി മൂന്നുതവണയാണ്
സഫ്‌വാന്‍ ക്രിക്കറ്റ് കളിച്ചത്.
ഇപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ചും സഫ്‌വാൻ എങ്ങനെ സാഫ് ബോയ് എന്നായതിനെക്കുറിച്ചും സംസാരിക്കുകയാണ് സാഫ് ബോയ്.
സിനിമയിലേക്കും യൂട്യൂബിലേക്കും എത്തുന്നതിന് മുമ്പ് താനൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നെന്നും അന്ന് ക്രിക്കറ്റായിരുന്നു തനിക്കെല്ലാമെന്നും സാഫ് പറയുന്നു. കേരളത്തിനായി മൂന്നുതവണ മത്സരിച്ചെന്നും അന്നൊന്നും അഭിനയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ വന്നപ്പോള്‍ മാനസികസംഘര്‍ഷങ്ങളില്‍ നിന്നും പുറത്തുകടക്കുന്നതിന് വേണ്ടിയാണ് വീഡിയോസ് ചെയ്തുതുടങ്ങിയതെന്നും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വലിയ ഫാനാണ് താനെന്നും സാഫ് പറഞ്ഞു. ജഡേജയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര് ജഡ്ഡു ബോയ് എന്നായിരുന്നെന്നും അതില്‍ നിന്നാണ് താന്‍ ആ പേര് ഇട്ടതെന്നും സാഫ് ബോസ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു സാഫ് ബോയ്.
‘സിനിമയിലേക്കും റീല്‍സ്, യൂട്യൂബ് ലോകത്തേക്കും എത്തുന്നതിന് മുമ്പ് ഞാന്‍ ക്രിക്കറ്റ് പ്ലെയറായിരുന്നു. ക്രിക്കറ്റായിരുന്നു എല്ലാം. കേരളത്തിനായി മൂന്നുതവണ മത്സരിച്ചു.
എട്ടാം ക്ലാസ് മുതല്‍ ബിരുദം കഴിയുന്നതുവരെ ക്രിക്കറ്റ് അക്കാദമികളിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ക്കൊപ്പവും ആയിരുന്നു. അന്നൊന്നും അഭിനയവും ഞാനുമായി ബന്ധമില്ല.
കൊവിഡ് വ്യാപിച്ചതോടെ സ്‌പോര്‍ട്സ് മേഖലയും ലോക്ക്ഡൗണില്‍പ്പെട്ടു. എന്നും ക്രിക്കറ്റ് പരിശീലനങ്ങളും മാച്ചുകളുമായി നടന്ന ഞാന്‍ വീട്ടിലിരിപ്പ് തുടങ്ങി. മാനസികസംഘര്‍ഷങ്ങളില്‍ നിന്നും എങ്ങനെ പുറത്തുകടക്കാമെന്ന വിചാരത്തിലാണ് ഓരോ വീഡിയോ കണ്ടന്റുകളും ചെയ്യാന്‍ തുടങ്ങിയത്.
യഥാര്‍ഥ പേര് സഫ്‌വാൻ എന്നാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വലിയ ഫാനായിരുന്നു ഞാന്‍, ക്രിക്കറ്റ് കളിക്കുന്ന രീതി പോലും പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. 2015ല്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര് ജഡ്ഡു ബോയ് എന്നായിരുന്നു. അതില്‍ നിന്നാണ് സാഫ് ബോയ് എന്ന് എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് പേരിട്ടത്,’ സാഫ് ബോയ് പറയുന്നു.
Content Highlight: I am a big fan of that Indian cricketer, competed for Kerala three times says Saaf Boi