എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്: എസ്.ഐ.ഒയെ ചൊല്ലി എസ്.എഫ്.ഐ-എ.എസ്.എ സഖ്യത്തില്‍ ഭിന്നിപ്പ്
എഡിറ്റര്‍
Sunday 17th September 2017 10:59am

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒയെ ചൊല്ലി എസ്.എഫ്.ഐ – എ.എസ്.എ സഖ്യത്തില്‍ ഭിന്നിപ്പ്.

എച്ച്.സി.യു തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയ്‌ക്കെതിരെ രൂപംകൊണ്ട അലിയന്‍സ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് എന്ന സഖ്യത്തില്‍ എസ്.ഐ.ഒയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ യൂണിറ്റ് പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം എസ്.ഐ.ഒയും എം.എസ്.എഫും ഉണ്ടെന്നാണ് എ.എസ്.എ അവകാശപ്പെടുന്നത്.

എന്‍.എസ്.യു.ഐയുമായും എസ്.ഐ.ഒയുമായും ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പു സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടാണ് എ.എസ്.എയുമായുള്ള ചര്‍ച്ചയില്‍ തങ്ങള്‍ സ്വീകരിച്ചതെന്നാണ് എസ്.എഫ്.ഐ അവകാശപ്പെടുന്നത്. ഒരു സാഹചര്യത്തിലും ഇത്തരമൊരു സഖ്യത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന കാര്യം എ.എസ്.എയെ അറിയിച്ചതാണെന്നും എച്ച്.സി.യുവിലെ എസ്.എഫ്.ഐ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.


Also Read: വിവാഹം ചെയ്ത ഹിന്ദുയുവതിയെ മതം മാറ്റണമെന്ന് എസ്.ഡി.പി.ഐ; മതരഹിത വിവാഹത്തെ പിന്തുണച്ച് സി.പി.ഐ.എം; വണ്ടാനത്ത് സംഘര്‍ഷം


എസ്.ഐ.ഒയ്ക്ക് യാതൊരു പിന്തുണയും നല്‍കിയില്ലെന്നും എസ്.ഐ.ഒ, എന്‍.എസ്.യു.ഐ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്ന് എ.എസ്.എയുമായുള്ള സീറ്റ് വിഭജന കരാറില്‍ വ്യക്തമാക്കിയതാണെന്നും എസ്.എഫ്.ഐ അവകാശപ്പെടുന്നു.

എന്നാല്‍ രണ്ട് മുന്നണികളായാണ് സഖ്യം രൂപപ്പെടുത്തിയതെന്നും അതില്‍ എ.എസ്.എ ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായി എം.എസ്.എഫും എസ്.ഐ.ഒയും ഉണ്ടെന്നാണ് എ.എസ്.എ അവകാശപ്പെടുന്നത്. എസ്.എഫ്.ഐയും, ഡി.എസ്.യുവും ടി.എസ്.എഫും, ടി.വി.വിയും ഉള്‍പ്പെട്ടതാണ് രണ്ടാമത്തെ മുന്നണിയെന്നും എ.എസ്.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


Also Read: ‘സച്ചിനോട് അസൂയയാണ്’; ദൈവം എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്; മനസ്സ് തുറന്ന് സെവാഗ്


ഓരോ പോസ്റ്റിലും ഏത് സംഘടന മത്സരിക്കണമെന്നത് ഓരോ മുന്നണിയും തീരുമാനിക്കുമെന്നും എ.എസ്.എ വിശദീകരിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് എ.എസ്.എയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എം.എസ്.എഫുമായിരിക്കും മത്സരിക്കുകയെന്നും എ.എസ്.എ അറിയിച്ചിട്ടുണ്ട്.

Advertisement