എഡിറ്റര്‍
എഡിറ്റര്‍
‘സച്ചിനോട് അസൂയയാണ്’; ദൈവം എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്; മനസ്സ് തുറന്ന് സെവാഗ്
എഡിറ്റര്‍
Saturday 16th September 2017 11:44pm


ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണിംങ്ങ് ജോഡികളിലൊന്നാണ് സച്ചിന്‍- സെവാഗ് കൂട്ടുകെട്ട്. സച്ചിനെ കണ്ടു കളിതുടങ്ങി സച്ചിനൊപ്പം കളിച്ച താരമാണ് താനെന്ന് സെവാഗ് എന്നും പറയാറുമുണ്ട്. ക്രിക്കറ്റ് ലോകത്തെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കും ഉടമയായ സച്ചിനോട് തനിക്ക് അസൂയയാണെന്ന് പറഞ്ഞിരിക്കുകയാണ് സെവാഗ്.


Also Read: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റ്; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ബെഹ്‌റ


ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് സച്ചിനോട് അസൂയയായിരുന്നെന്ന് സെവാഗ് പറഞ്ഞത്. ‘സ്വന്തം പേര് മാറ്റാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പേര് ഞാന്‍ മാറ്റുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത റെക്കോഡുകള്‍ക്കുടമ.’

‘അദ്ദേഹത്തെ ദൈവമെന്നാണ് വിളിക്കുന്നത്. ഈ ലോകത്ത് ദൈവം എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോഡുകളില്‍ എനിക്കെന്നും അസൂയയേയുള്ളു.’ താരം പറയുന്നു.


Dont Miss: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി


ഇതേ അഭിമുഖത്തില്‍ തന്നെയാണ് ബി.സി.സി.ഐക്കെതിരെയും സെവാഗ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. തന്നെ പരിശീലകനാക്കാത്തത് ബോര്‍ഡുമായി അടുത്ത ബന്ധമില്ലാത്തതിനാലാണെന്നായിരുന്നു സെവാഗ് പറഞ്ഞിരുന്നത്. രവി ശാസ്ത്രി അപേക്ഷിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ പരിശീലക തസ്തികയിലേയ്ക്ക് അപേക്ഷിക്കില്ലായിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement