എഡിറ്റര്‍
എഡിറ്റര്‍
ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Saturday 28th October 2017 8:59am

 

ന്യൂദല്‍ഹി: ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ ഒരു വിധിയില്‍ ഇടപെട്ടുകൊണ്ടാണ് സുപ്രീംകോടതി ഗര്‍ഭഛിദ്രത്തിന് സ്ത്രീയുടെ സമ്മതം മാത്രം മതിയെന്ന നിരീക്ഷണം നടത്തിയത്. ഗര്‍ഭാവസ്ഥ തുടരാന്‍ ഭര്‍ത്താവിന് ഭാര്യയെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


Also read: വായടക്കണം; 15 ദിവസത്തിനുള്ളില്‍ നിന്നെ കണ്ടോളാം; ആരോപണങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി രാധേ മാ


2011 ല്‍ ഭാര്യയും ഡോക്ടര്‍മാരും, ഭാര്യയുടെ മാതാ-പിതാക്കളും, സഹോദരനും 30 ലക്ഷം നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ട് അനില്‍ മല്‍ഹോത്രയെന്ന ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി വിധി.

അവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉത്പ്പന്നം സൃഷ്ടിക്കുന്നതുപോലെയുള്ള മെഷീനല്ല സ്ത്രീയെന്നും, ഗര്‍ഭം ധരിക്കാന്‍ അവര്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ടെന്നും കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിനും അത് ആവശ്യമുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയത്.

നിയമപ്രകാരം ഗര്‍ഭഛിദ്രത്തിന് സ്ത്രീയുടെ സമ്മതമേ ആവശ്യമുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.


Dont Miss: ‘അമ്മ സുഖപ്പെട്ട് വരുന്നു; നിങ്ങളുടെ സ്‌നേഹത്തിനും ഉത്കണ്ഠയും നന്ദി’; സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതികരണവുമായി രാഹുല്‍


അനില്‍ കുമാര്‍ മല്‍ഹോത്രയെന്ന വ്യക്തിയായിരുന്നു ഭാര്യയില്‍ നിന്നും കുടുംബത്തില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മല്‍ഹോത്രയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ നടപടി മൂന്ന് ജഡ്ജിമാരും അംഗീകരിക്കുകയായിരുന്നു.

Advertisement