എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ സുഖപ്പെട്ട് വരുന്നു; നിങ്ങളുടെ സ്‌നേഹത്തിനും ഉത്കണ്ഠയും നന്ദി’; സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതികരണവുമായി രാഹുല്‍
എഡിറ്റര്‍
Saturday 28th October 2017 7:57am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്നലെ രാത്രി ശാരീര അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറു വേദനയെ തുടര്‍ന്നായിരുന്നു സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി മൊത്തം നിരീക്ഷണത്തിലായിരുന്നു സോണിയ.

ആശങ്കകള്‍ക്കൊടുവില്‍ സോണിയയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അമ്മ ഷിംലയിലായിരുന്നു. വയറിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് അവരെ തിരിച്ച് കൊണ്ടു വരികയായിരുന്നു. പേടിക്കാനൊന്നുമില്ല. ഇപ്പോള്‍ സുഖപ്പെട്ടിട്ടുണ്ട്. സ്‌നേഹത്തിനും ഉത്കണ്ഠയ്ക്കും നന്ദി എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

വയറിന് സുഖമില്ലാതയതിനെ തുടര്‍ന്നാണ് സോണിയയെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘സോണിയ ഗാന്ധിയെ വൈകിട്ട് അഞ്ച് മണിയോടു കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിന് സുഖമില്ലാതയതിനാലാണ് അവരെ ആശുപത്രിയിലെത്തിച്ചത്.’ ഗംഗ റാം ആശുപത്രിയിലെ ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ പറഞ്ഞു.


Also Read: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്


ഇത് മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മെയ് മാസം ഫുഡ് പോയിസണ്‍ ബാധിച്ചതിനെ തുടര്‍ന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയില്‍ പനിയും നെഞ്ചു വേദനയും മൂലവും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആസ്മ രോഗിയായ സോണിയയെ ഡോ.അരൂപ് ബസു ചികിത്സിച്ചു വരികയാണ്. ഗംഗ റാം ആശുപത്രിയിലെ ഡോക്ടറാണ് അരൂപ്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ യോഗ്യനാണെന്നും മാറ്റത്തിനുള്ള സമയമായെന്നും നേരത്തെ സോണിയ വ്യക്തമാക്കിയിരുന്നു. ആരോഗ്യ സംബന്ധമായ കാരണങ്ങളും സോണിയയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisement