സുമലത ടീച്ചറെ 'ഹൃദയ ഹാരിയായി' നോക്കാൻ ട്രെയിൻ ചെയ്യിച്ചത് സംവിധായകനാണേ...
Entertainment
സുമലത ടീച്ചറെ 'ഹൃദയ ഹാരിയായി' നോക്കാൻ ട്രെയിൻ ചെയ്യിച്ചത് സംവിധായകനാണേ...
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th June 2023, 5:41 pm

രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനം ചെയ്യുന്ന ‘ഹൃദയ ഹാരിയായ പ്രണയ കഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി. ഹൃദയഹാരിയായി സുരേശനെ നോക്കാൻ പഠിപ്പിക്കുന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണനെയും, അഭിനയം അതേപടി പകർത്തുന്ന സുമലത ടീച്ചറെയുമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഈയിടെ ഇറങ്ങിയ ‘സേവ് ദി ഡേറ്റ്’ വീഡിയോയും, കല്യാണ കുറിയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നടൻ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചറെയും സുരേശനെയും അവതരിപ്പിക്കുന്നത്.

മലയാള സിനിമയിൽ ആദ്യ സ്പിൻ ഓഫ് ചിത്രമായിരിയ്ക്കും ഹൃദയഹാരിയായ പ്രണയ കഥ. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന് ചിത്രത്തിലാണ് സുമലത ടീച്ചർ സുരേശൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

സില്‍വര്‍ ബേ സ്റ്റുഡിയോസ്, സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സ് എന്നീ കമ്പനികളുടെ ബാനറില്‍ അജിത് തലപ്പള്ളി, ഇമ്മാനുവേൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സഹ നിർമാതാക്കളിൽ ഒരാൾ രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് വിൻസെന്റും, കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ഡാൻസിങ് നിഞ്ച, ശെറൂഖ്‌ ഷെറീഫ്- അനഘ, റിഷധാൻ എന്നിവരുമാണ്. സ്റ്റാൻഡ്‌സ് മാഫിയ ശശി. ഛായാഗ്രഹണം സെബിൻ ഊരാളുക്കണ്ടി.

Content Highlights: Hridaya haariyaaya pranaya kadha