കെ.ജി.എഫ് നിര്‍മാതാക്കളായ ഹോമ്പാലെ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്
Entertainment news
കെ.ജി.എഫ് നിര്‍മാതാക്കളായ ഹോമ്പാലെ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th June 2022, 6:30 pm

മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രം ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു. ‘ടൈസണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹോമ്പാലെ ഫിലിംസാണ്. പൃഥ്വിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

ഹോമ്പാലെ ഫിലിംസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജന ഗണ മനയാണ് പൃഥ്വിരാജിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജൂണ്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിന് പുറതുന്നിന്ന് മികച്ച അഭിപ്രായമാണ് വരുന്നത്. ചിത്രം ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുക. നിലവില്‍ ബ്ലെസ്സിയുടെ ആടുജീവിതം സിനിമയുടെ ചിത്രികരണത്തിലാണ് പൃഥ്വി. ആടുജീവിതം അവസാന ഘട്ടത്തിലെ ഷൂട്ടിംഗാണ് ഇപ്പോള്‍ ജോര്‍ദാനില്‍ പുരോഗമിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലുസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനും പൃഥ്വി സംവിധാനം ചെയ്യുന്നുണ്ട്.

Content Highlight : Hombale Filims Announced their new movie direced by Prithviraj Sukumaran