സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് അവധി
kERALA NEWS
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് അവധി
ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2020, 9:01 am

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പരീക്ഷ നടക്കുന്നതിനാലാണ് പൊതുവിദ്യാലയങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ ഭൂരിപക്ഷം സ്‌കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്ന തിനാല്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നും പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ