എഡിറ്റര്‍
എഡിറ്റര്‍
ഓപ്പണര്‍മാര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നാണക്കേട് വഴി മാറി; കിവികള്‍ ട്വന്റി-20യിലും പറ പറന്നു
എഡിറ്റര്‍
Wednesday 1st November 2017 10:26pm

ന്യൂദല്‍ഹി: ട്വന്റി-20യില്‍ കിവികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന അപമാനവും പേറി നെഹ്‌റയുടെ അവസാന മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ ചരിത്രം വഴിമാറി. ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. എട്ടിന് 149 എന്ന നിലയിലാണ് കിവീസ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

ശിഖര്‍ ധവാന്റേയും രോഹിത് ശര്‍മ്മയുടേയും വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കിവിസിനെ പരാജയപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ മൂന്നിന് 202 എന്ന മികച്ച ലക്ഷ്യമാണ് ഇന്ത്യന്‍ ടീം കിവീസിനു മുന്നിലുയര്‍ത്തിയത്. 80 റണ്‍സ് വീതമെടുത്ത ധവാനും രോഹിതുമാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍മാര്‍.


Also Read: നെഹ്‌റ-ഒരു വണ്‍സൈഡ് പ്രണയകഥ


മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു. 28 റണ്‍സെടുത്ത ക്യപ്റ്റന്‍ വില്യംസണും 39 എടുത്ത ലാഥവുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ചാഹലും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവസാന മത്സരത്തിനിറങ്ങിയ നെഹ്‌റയ്ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഭുവനേശ്വറിനും ബുംറയ്ക്കും ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.

Advertisement