കോഴിക്കോട്: ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മര്‍കസില്‍ സംഘടിപ്പിച്ച ‘ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവര്‍ണ്ണര്‍’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണം, നോര്‍ത്തിന്ത്യയുടെ കാര്യമെടുക്കു. ഹിന്ദുവിന് ഒരു ഭക്ഷണം മുസ്‌ലിമിന് മറ്റൊരു ഭക്ഷണം, ഹിന്ദുവിന് ഒരു വസ്ത്രം മുസ്‌ലിമിന് മറ്റൊന്ന്, ഹിന്ദുവിന് ഒരു ഭാഷ മുസ്‌ലിമിന് മറ്റൊരു ഭാഷ. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, ഭാഷ എല്ലാം ഒന്നാണ്. അദ്ദേഹം പറഞ്ഞു.
മൗലാന റൂമി അദ്ദേഹത്തിന്റെ മസ്‌നവി എന്ന പുസ്തകത്തിൽ മതത്തിന്റെ അടിസ്ഥാന താല്‍പ്പര്യം വ്യക്തമാക്കുന്നമത് ശ്രദ്ധിക്കു. ആളുകളെ തമ്മില്‍ ഒരുമിപ്പിക്കാനാണ് മതം ഉദ്ദേശിക്കുന്നത് വേര്‍പ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി നേതൃത്വത്തോട് അനുകൂല നിലപാട് പുലര്‍ത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ സപ്തംബറിലാണ് കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ അദ്ദേഹം ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് 1977-ല്‍ 26 ാം വയസില്‍ അദ്ദേഹം യു.പി നിയമസഭയിലെത്തി. അന്ന് അദ്ദേഹത്തിന്റെ പ്രായം 26 വയസായിരുന്നു. പിന്നീട് 1980-ല്‍ ആരിഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ല്‍ കാണ്‍പൂരില്‍നിന്നും 1984ല്‍ ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്സഭയിലെത്തി.
പിന്നീട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍നിന്നും പിരിഞ്ഞ് പാര്‍ട്ടി വിട്ടു. ജനതാദളിലേക്കായിരുന്നു പിന്നീടത്തെ യാത്ര. തുടര്‍ന്ന് ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 1989-ല്‍ വീണ്ടും ലോക്സഭയിലെത്തി. ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 1989ലാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്.
1998-ല്‍ ജനതാദള്‍ വിട്ട് ബി.എസ്.പിയിലേക്ക്. ബറൈച്ചില്‍ നിന്ന് മത്സരിച്ച് വീണ്ടും ലോക്സഭയില്‍ എത്തി.
കോണ്‍ഗ്രസ്, ജനതാദള്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളിലെ പ്രവര്‍ത്തനശേഷം അദ്ദേഹം ബി.ജെ.പിലേക്ക് ലയിച്ചു. 2004ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബി.എസ്.പിയില്‍നിന്നും പടിയിറങ്ങി ബി.ജെ.പിയില്‍ ചേക്കേറുന്നത്. തുടര്‍ന്നും മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. പിന്നീട് അദ്ദേഹം ബി.ജെ.പിയും വിടുന്നതായി പ്രഖ്യാപിച്ചു. 2007ലായിരുന്നു ഇത്.
ആരിഫ് വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആന്‍ഡ് കോണ്ടക്സ്റ്റ്, ഖുറാന്‍ ആന്‍ഡ് കണ്ടംപററി ചലഞ്ചസ് തുടങ്ങിയവ ആരിഫിന്റെ രചനകളാണ്.