ഹിന്ദിയ്ക്ക് ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയും; അമിത് ഷായ്ക്ക് പിന്തുണയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
kERALA NEWS
ഹിന്ദിയ്ക്ക് ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയും; അമിത് ഷായ്ക്ക് പിന്തുണയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 5:52 pm

ന്യൂദല്‍ഹി: ഹിന്ദിയ്ക്ക് ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ കഴിയുമെന്നുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുദ്രാവാക്യം ഏറ്റെടുത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

‘ഒരു ഭാഷയ്ക്ക് ആളുകളെ പ്രചോദിപ്പിക്കാനും ഒരുമിപ്പിച്ച് നിര്‍ത്താനും സാധിയ്ക്കും. നമുക്ക് നമ്മുടെ ഐക്യം ദേശീയഭാഷയായ ഹിന്ദിയിലൂടെ ശക്തിപ്പെടുത്താം. നമ്മുടെ ജോലികളില്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നമുക്ക് ഉപയോഗിക്കാം. ഹിന്ദി ദിനാചരണത്തിന് എന്റെ എല്ലാ ആശംസകളും.’ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അമിത് ഷായുടെ പ്രസ്താവനയെ യെച്ചൂരിയും സ്റ്റാലിനുമടക്കമുള്ള നേതാക്കള്‍ തള്ളിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കുമെന്നും അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു.