ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Honda
പുതിയ ഹോണ്ട സി.ഡി 110 ഡ്രീം ഡി.എക്‌സ് വിപണിയില്‍
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 2:53pm

ന്യൂദല്‍ഹി: നവീകരിച്ച ഹോണ്ട സി.ഡി 110 ഡ്രീം ഡി.എക്‌സ് പുറത്തിറങ്ങി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്വര്‍ണ നിറത്തിലാണ് ബൈക്കിലെ ഗ്രാഫിക്സ്.

ക്രോമില്‍ തീര്‍ത്ത മഫ്ളര്‍ പ്രൊട്ടക്ടറും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. പിറകില്‍ പ്രത്യേക ഹെവി ഡ്യൂട്ടി കാരിയറിനെ ഇക്കുറി കമ്പനി നല്‍കുന്നുണ്ട്.

നീളം കൂടിയ സീറ്റും വീല്‍ബേസും സുഖകരമായ യാത്ര ബൈക്കില്‍ ഉറപ്പുവരുത്തും. 110 സി.സി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.


Read:  ഡ്രൈവ് ദ നേഷനില്‍ ഇനിമുതല്‍ യാരിസും ലഭിക്കും


ഹോണ്ട ഇക്കോ ടെക്നോളജിയുടെ പിന്തുണ എന്‍ജിനുണ്ട്. 8.31 ബി.എച്ച്.പി കരുത്തും 9.09 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്.

മൈലേജിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഭേദപ്പെട്ട പ്രകടനക്ഷമത പുതിയ സി.ഡി 110 ഡ്രീം ഡി.എക്‌സ് കാഴ്ച്ചവെക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

130 എം.എം ഡ്രം യൂണിറ്റുകളാണ് ഇരുടയറുകളിലും ബ്രേക്കിംഗ് നിറവേറ്റുക. ട്യുബ്ലെസ് ടയറുകളും സി.ഡി 110 ഡ്രീം ഡി.എക്‌സിന്റെ പ്രത്യേകതകളില്‍പ്പെടും.

ബ്ലാക്-ക്യാബിന്‍ ഗോള്‍ഡ്, ബ്ലാക്-ഗ്രീന്‍ മെറ്റാലിക്, ബ്ലാക്-ഗ്രെയ് സില്‍വര്‍ മെറ്റാലിക്, ബ്ലാക്-റെഡ്, ബ്ലാക്-ബ്ലൂ മെറ്റാലിക് എന്നീ അഞ്ചു നിറങ്ങളിലാണ് പുതിയ മോഡല്‍ ലഭ്യമാവുക.


Read:  രാമായണം ഹിന്ദുക്കളുടേത് മാത്രമല്ല; അത് മതപാഠം ആക്കാതെ സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയാകും: സച്ചിദാനന്ദന്‍


ഇന്ത്യന്‍ ബൈക്ക് വിപണി കൈയ്യടക്കിയ മോഡലുകളില്‍ ഒന്നാണ് ഹോണ്ട സി.ഡി 110 ഡ്രീം. 2014ലാണ് ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്.

നഗരസാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹോണ്ട ഒരുക്കുന്ന സി.ഡി 110 ഡ്രീമിന് വീതിയേറിയ ഹാന്‍ഡില്‍ബാറാണ് ലഭിക്കുന്നത്. എട്ടു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. ഭാരം 109 കിലോയും. സി.ഡി 110 ഡ്രീം ഡി.എക്‌സിന്റെ എക്‌സ് ഷോറൂം വില 48272 രൂപയാണ്.

Advertisement