കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. ഗതാഗതവകുപ്പിന് വലിയ തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്.
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. ഗതാഗതവകുപ്പിന് വലിയ തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് എം. നഗരേഷ് ആണ് പരിഷ്‌കരണം റദ്ദാക്കി ഉത്തരവിട്ടത്. ഗതാഗത വകുപ്പിന്റെ പരിഷ്‌കരണം നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സര്‍ക്കാരിന്റെ സര്‍ക്കുലറും അനുബന്ധ രേഖകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ പുതിയ പരിഷ്‌കരണം കൊണ്ടുവന്ന സമയത്ത് തന്നെ വലിയ രീതിയിലുള്ള വിമര്‍ശനം ഡ്രൈവിങ് സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. ട്രാക്കുകള്‍ പോലും ശരിയായ രീതിയില്‍ ക്രമീകരിക്കാതെയാണ് പുതിയ പരിഷ്‌ക്കരണം സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദിവസേന നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതും ‘H’ എഴുതുന്നതടക്കമുള്ള പരിഷ്‌ക്കരണങ്ങള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlight: High Court cancels driving license exam revision