വർഷങ്ങളായി മലയാളികൾ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.
വർഷങ്ങളായി മലയാളികൾ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.
ഒരുകാലത്ത് മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നുപറഞ്ഞാൽ തിയേറ്ററിൽ ആള് നിറയുമായിരുന്നു. അതിലേക്ക് ശ്രീനിവാസനും കൂടി കടന്നുവന്നപ്പോൾ ബോക്സ് ഓഫീസ് വിജയം ആവർത്തിച്ചു. ഇപ്പോൾ ഹൃദയപൂർവ്വത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്
‘പല കാരണങ്ങൾ കൊണ്ടും ഹൃദയപൂർവ്വം പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രധാനം മോഹൻലാലിന്റെ സാന്നിധ്യം തന്നെ. മോഹൻലാൽ കൂടെയുണ്ടാകുമ്പോൾ സിനിമ എനിക്ക് ഒരു ജോലിയല്ല, മറിച്ച് ആനന്ദമാണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.

ആദ്യ സിനിമയായ കുറുക്കന്റെ കല്യാണം മുതൽ തുടങ്ങിയ ബന്ധമാണ് താനും മോഹൻലാലുമായിട്ടുള്ളതെന്നും 43 വർഷം കഴിഞ്ഞിട്ടും തങ്ങൾക്കിടയിലുള്ള അടുപ്പം കൂടിയിട്ടേയുള്ളുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിൽ ഇന്നും എന്നെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാലെന്നും തന്റെ മക്കളിൽ അഖിൽ മുമ്പ് മോഹൻലാലിന്റെ ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ സത്യൻ അന്തിക്കാട്, അനൂപ് ആദ്യമായാണ് മോഹൻലാൽ ചിത്രം ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.
‘അനൂപിനോടും മറ്റ് പുതിയ തലമുറയിലുള്ള എല്ലാവരോടും ഹൃദയപൂർവ്വത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഞാൻ പറഞ്ഞു.
ഇത് നിങ്ങൾക്ക് കിട്ടുന്ന വലിയൊരു ഭാഗ്യമാണ്, ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും മികച്ച അഭിനേതാവിനൊപ്പം ജോലിചെയ്യാനുള്ള അപൂർവ അവസരമാണ് ഇത്. ഷൂട്ട് കഴിഞ്ഞപ്പോഴും അവരെല്ലാം ഒരേയൊരു ആവശ്യമേ എന്നോട് മുന്നോട്ട വെച്ചിട്ടുള്ളു. അടുത്ത സിനിമയും ലാൽ സാറിനൊപ്പം മതി. കാരണം അനായാസമായ ആ അഭിനയം കണ്ട് കൊതിതീർന്നിട്ടില്ല,’ സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
Content Highlight: He is an actor who still amazes me in front of the camera says Sathyan Anthikad