ലോകയല്ലാതെ വേറെ ഏതെങ്കിലും ഫീമെയില്‍ ഓറിയന്റഡ് സിനിമ അടുത്തകാലത്ത് വന്നോ: വലിയ ആക്ടേഴ്‌സ് വരെ മറ്റുഭാഷകളിലേക്ക് പോവുകയല്ലേ: സാനിയ
Malayalam Cinema
ലോകയല്ലാതെ വേറെ ഏതെങ്കിലും ഫീമെയില്‍ ഓറിയന്റഡ് സിനിമ അടുത്തകാലത്ത് വന്നോ: വലിയ ആക്ടേഴ്‌സ് വരെ മറ്റുഭാഷകളിലേക്ക് പോവുകയല്ലേ: സാനിയ
ആര്യ.പി
Wednesday, 15th July 2026, 12:51 pm

ലൂസിഫര്‍ പോലുള്ള വലിയ സിനിമകളുടെ ഭാഗമായും വ്യത്യസ്തമായ ഫാഷന്‍ സെന്‍സുകൊണ്ടും മലയാളത്തില്‍ വലിയൊരു ആരാധകരെ നേടിയെടുത്ത താരമാണ് സാനിയ ഇയ്യപ്പന്‍.

റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് വെള്ളിത്തിരയില്‍ തിളങ്ങിയ താരം, സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ്. പതിനെട്ടോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ സാനിയ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും സോഷ്യല്‍മീഡിയയില്‍ ആക്രമിക്കപ്പെടാറുണ്ട്. എങ്കിലും തന്റെ നിലപാടുകള്‍ എന്നും ഉറക്കെ പറയാനും താരം തയ്യാറായിട്ടുണ്ട്.

സിനിമകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അവസരങ്ങള്‍ ചോദിക്കാന്‍ മുന്‍പ് മടിയായിരുന്നെന്നും എന്നാല്‍ ഇന്ന് ആ മടിയില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

‘അവസരങ്ങള്‍ അന്വേഷിച്ച് ആര്‍ക്കെങ്കിലും മെസ്സേജ് അയക്കലൊക്കെ ഒരു കുറച്ചിലായിട്ടായിരുന്നു ആദ്യകാലത്തൊക്കെ കരുതിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തൊട്ട് ഞാന്‍ കുറേ ആളുകള്‍ക്ക് മേസേജ് അയക്കുന്നുണ്ട്.

സംവിധായകര്‍ക്കും അല്ലാതെയുമൊക്കെ. ഓഡീഷന്‍സ് ഉണ്ടെങ്കില്‍ പറയണമെന്നൊക്കെ പറഞ്ഞിട്ടാണ് മെസ്സേജ് ചെയ്യാറ്. കരിയറില്‍ മുന്നോട്ടുപോകുന്നതിന് അനുസരിച്ച് നമ്മള്‍ പഠിക്കുന്ന കാര്യങ്ങളാണ് അതൊക്കെ.

നമ്മള്‍ അങ്ങോട്ട് ചോദിച്ചുപോയാലേ നമുക്ക് എന്തെങ്കിലും തിരിച്ചുവരുകയുള്ളൂ. അത്തരത്തില്‍ കുറേ ശ്രമിക്കുന്നുണ്ട്. പിന്നെ പഴയ പോലെ മലയാളത്തിലും അങ്ങനെ നടിമാര്‍ക്ക് അത്രയേറെ അവസരങ്ങള്‍ ഉള്ള സിനിമകളും ഞാന്‍ കണ്ടിട്ടില്ല.

ലോക തീര്‍ച്ചയായും അത്തരത്തിലൊരു സിനിമയാണ്. അതല്ലാതെ അങ്ങനെ നടിമാര്‍ക്ക് വേണ്ടി ഫീമെയില്‍ ഓറിയന്‍ഡഡ് സ്‌ക്രിപ്റ്റ് വരുത്തുന്നത് വളരെ കുറവാണ്.

പണ്ടത്തെ കാലത്ത് രേവതി മാം, ശോഭന മാം ഇവര്‍ക്കൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് വളരെ കുറവാണ്.

ഇപ്പോള്‍ വലിയ ആക്ടേഴ്‌സ് ആയവര്‍ പോലും വേറെ ലാംഗ്വേജിലേക്ക് പോകുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ഒരു എ ലിസ്റ്റ് ആക്ടര്‍ ആവണം. അല്ലെങ്കില്‍ നിങ്ങള്‍ ഒരു ന്യൂ കമര്‍ ആയിരിക്കണം. ഇതിന്റെ ഇടയില്‍ കിടന്ന് സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്ക് വളരെ പാടാണ് ഇപ്പോള്‍ സിനിമ കിട്ടാന്‍. അപ്പോള്‍ പിന്നെ നമ്മള്‍ തന്നെ 100 ശതമാനം എഫേര്‍ട്ട് ഇട്ടാലേ നമുക്ക് അവസരങ്ങള്‍ വരുകയുള്ളൂ,’ സാനിയ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ മീഡിയകളിലും വരുന്ന നെഗറ്റീവ് കമന്റുകളുടെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.

ഇവിടെ വെസ്‌റ്റേണ്‍ ഡ്രസുകള്‍ ഉപയോഗിച്ച് തുടക്കമിട്ടത് ഞാനായിരുന്നെന്ന് വേണമെങ്കില്‍ പറയാം. ഞാനായിരുന്നു എല്ലാം വാങ്ങിക്കൂട്ടിയതും. അന്നും കമന്റ് ബോക്‌സില്‍ വന്ന് ആളുകള്‍ നെഗറ്റീവ് പറയുമായിരുന്നു. ഇന്ന് അതില്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ഉണ്ടാകാറുണ്ട്, സാനിയ പറഞ്ഞു.

Content Highlight: Has any other female-oriented movie come out recently besides Loka says actress Saniya Iyappan

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.