ഹോഗ്‌വാര്‍ട്ട്‌സില്‍ തിരിച്ചെത്താന്‍ ഹാരിയും ഹെര്‍മയോണിയും റോണും; ഇരുപതാം വര്‍ഷത്തില്‍ ആരാധകര്‍ക്കൊരു സര്‍പ്രൈസ്
Entertainment news
ഹോഗ്‌വാര്‍ട്ട്‌സില്‍ തിരിച്ചെത്താന്‍ ഹാരിയും ഹെര്‍മയോണിയും റോണും; ഇരുപതാം വര്‍ഷത്തില്‍ ആരാധകര്‍ക്കൊരു സര്‍പ്രൈസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th November 2021, 3:53 pm

ഹാരി പോട്ടര്‍ സീരിസിലെ സിനിമകളില്‍ ഒന്നെങ്കിലും കണ്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ ഉണ്ടാവില്ല. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

ഈ ഘട്ടത്തില്‍ വീണ്ടും ഒരുമിച്ച് കൂടാനൊരുങ്ങുകയാണ് സിനിമയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ ഹാരിയും ഹെര്‍മിയോണും റോണ്‍ വീസ്‌ലിയുമെല്ലാം.

പുതുവര്‍ഷദിനത്തില്‍ എച്ച്.ബി.ഒ. മാക്‌സ് സംപ്രേഷണം ചെയ്യുന്ന റിട്ടേണ്‍ ടു ഹോഗ്‌വാര്‍ട്ട്‌സ് എന്ന പരിപാടിയിലൂടെയായിരിക്കും താരങ്ങള്‍ ഒന്നിക്കുക.

”ആദ്യമായി, മാജിക് തുടങ്ങിയ ആ സ്ഥലത്തേയ്ക്ക് ഈ ലെജന്‍ഡറി കാസ്റ്റ് തിരിച്ച് പോകുന്നു. ഹാരി പോട്ടറിന്റെ ഇരുപതാം വാര്‍ഷികം #റിട്ടേണ്‍ടുഹോഗ്‌വാര്‍ട്ട്‌സ് എച്ച്.ബി.ഒ മാക്‌സില്‍ ഈ വരുന്ന പുതുവര്‍ഷ ദിനം സംപ്രേഷണം ചെയ്യും,” എച്ച്.ബി.ഒ. മാക്‌സ് അവരുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഹാരി പോട്ടറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിയല്‍ റാഡ്ക്ലിഫ്, ഹെര്‍മയോണിയായെത്തിയ എമ്മ വാട്ട്‌സണ്‍, റോണ്‍ വീസ്‌ലിയെ അവതരിപ്പിച്ച റുപെര്‍ട്ട് ഗ്രിന്‍ട് എന്നിവര്‍ക്ക് പുറമെ സീരിസിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹെലെന ബോണ്‍ഹം കാര്‍ട്ടര്‍, റോബി കോള്‍ട്രേയ്ന്‍, റാള്‍ഫ് ഫീനെസ്, ഗാരി ഓള്‍ഡ്മാന്‍, ഇമെല്‍ഡ സ്‌റ്റോന്‍ടണ്‍, ടോം ഫെല്‍ടന്‍, ജെയിംസ് ഫെല്‍പ്‌സ്, ഒലിവര്‍ ഫെല്‍പ്‌സ്, മാര്‍ക് വില്യംസ്, ബോണി റൈറ്റ്, ആല്‍ഫ്രെഡ് എനോക്, മാത്യു ലൂയിസ്, ഇവാന ലിഞ്ച്, ക്രിസ് കൊളമ്പസ് എന്നിവരും ആദ്യ സിനിമയുടെ ഇരുപതാം വാര്‍ഷികത്തില്‍ ഒത്തുകൂടുന്നുണ്ട്.

2001 നവംബറിലാണ് ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമയായ ‘ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോണ്‍’ റിലീസ് ചെയ്തത്. സീരിസില്‍ ആകെ എട്ട് സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Harry Potter cast to reunite in the 20th year celebration of their first movie