'വീണ്ടുമൊരു ബോളിവുഡ്-ക്രിക്കറ്റ് പ്രണയം'; ആരാധകരെ കണ്‍ഫ്യൂഷനാക്കി പരിനീതിയുടെ ട്വീറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മറുപടിയും
Daily News
'വീണ്ടുമൊരു ബോളിവുഡ്-ക്രിക്കറ്റ് പ്രണയം'; ആരാധകരെ കണ്‍ഫ്യൂഷനാക്കി പരിനീതിയുടെ ട്വീറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മറുപടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2017, 10:40 am

മുംബൈ: മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി-ഷര്‍മിലാ ടാഗോര്‍ മുതല്‍ വിരാട് കോഹ് ലി-അനുഷ്‌കാ ശര്‍മ്മ വരെ ഒരുപാട് പ്രണയങ്ങള്‍ക്ക് ബോളിവുഡും ക്രിക്കറ്റും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയ ഒരു ജോഡി കൂടി എത്തുകയാണോ എന്ന ആകാംഷയിലാണ് ആരാധക ലോകം.

ബോളിവുഡ് താരം പരിനീതി ചോപ്രയുടെ ഒരു ട്വീറ്റാണ് സംശയത്തിന് വിത്ത് പാകിയിരിക്കുന്നത്. പരിനീതിയുടെ ട്വീറ്റിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ മറുപടിയും കൂടിയായതോടെ സംശയത്തിന് ആക്കം കൂടുകയും ചെയ്തു.

വേലിക്കടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന സൈക്കിളിന്റെ ച്ിത്രമായിരുന്നു കഴിഞ്ഞ ദിവസം പരിനീതി ട്വീറ്റ് ചെയ്തത്. ഒപ്പം പങ്കാളിയ്‌ക്കൊപ്പമുള്ള അടിപൊളി ട്രിപ്പെന്നും ലവ് ഈസ് ഇന്‍ ദ എയര്‍ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. ഇതിന് മറുപടിയുമായി ഹാര്‍ദ്ദിക് രംഗത്തെത്തുകയായിരുന്നു. വീണ്ടുമൊരു ബോളിവുഡ്-ക്രിക്കറ്റ് ബന്ധമാണോ ഉദ്ദേശിക്കുന്നതെന്നായിരുന്നു പാണ്ഡ്യയുടെ കമന്റ്.


Also Read:  തെന്നിന്ത്യന്‍ സുന്ദരി തമന്നയും പാക് ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖും വിവാഹിതരാകുന്നു? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം  ഇതാണ്


ഉടനെ തന്നെ പാണ്ഡ്യയക്ക് മറുപടിയുമായി പരിനീതിയുമെത്തി. ചിത്രത്തില്‍ തന്നെ ഉത്തരത്തിനുള്ള ക്ലൂ ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ചിലപ്പോള്‍ ഉണ്ടാകാം, ചിലപ്പോള്‍ ഇല്ലായിരിക്കും എന്നും കൂടി പരിനീതി കുറിച്ചതോടെ ആരാധകര്‍ കണ്‍ഫ്യൂഷനടിച്ചിരിക്കുകയാണ്.

തന്റെ പ്രകടനം കൊണ്ടും സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ കൊണ്ടും പരനീതിയും ഹാര്‍ദ്ദികും ഒരു പോലെ തിളങ്ങി നില്‍ക്കുന്നവരാണ്. കരിയറില്‍ ഹിറ്റുകളുടെ കുറവുണ്ടെങ്കിലും തന്റെ അഭിനയ മികവിന്റെ പേരില്‍ പരിനീതി ആരാധകരുടെ പ്രിയങ്കരിയാണ്. അതേസമയം ഇന്ത്യന്‍ ടീമിലെ പുതിയ തരംഗമായി ഹാര്‍ദ്ദിക് മാറിക്കഴിഞ്ഞിരിക്കുകയാണ്.

വിരാടിനും അനുഷ്‌കയ്ക്കും ശേഷം ബോളിവുഡ്-ക്രിക്കറ്റ് ബന്ധത്തിന് തിരികൊളുത്തിയിരിക്കുന്നത് ആരെല്ലാമാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത്. നായിക പരിനീതിയാകുമ്പോള്‍ നായകന്‍ ഹാര്‍ദ്ദികാണോ അതോ മറ്റാരെങ്കിലുമോ ആകാം എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.