ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെയുള്ള മത്സരത്തില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്ത്. പുറം വേദന കാരണമാണ് ഹര്‍ദിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഹര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവാണ് എല്‍.എസ്.ജിക്കെതിരെയുള്ള മത്സരത്തില്‍ മുംബൈയെ നയിക്കുന്നത്. ഈ സീസണില്‍ ഹര്‍ദിക്കിന്റെ കീഴില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മുംബൈ നടത്തിയിരുന്നത്.
പരിക്കില്‍ നിന്നും മുക്തി നേടി മുന്‍ നായകന്‍ രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തി. പരിക്കേറ്റ രോഹിത്തിന് അഞ്ച് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബൊഷും ടീമില്‍ സ്ഥാനം പിടിച്ചു.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടതോടെ മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും മുംബൈ ലക്ഷ്യം വെക്കുക.
മറുഭാഗത്ത് ലഖ്‌നൗ അവസാന സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ആറ് തോല്‍വിയും അടക്കം നാല് പോയിന്റോടെയാണ് എല്‍.എസ്.ജി അവസാന സ്ഥാനത്ത് തുടരുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ലഖ്‌നൗവിനും വിജയം അനിവാര്യമാണ്.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, ഋഷഭ് പന്ത് (ക്യാപ്റ്റന്‍&വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പൂരന്‍, അക്ഷത് രഘുവംശി, ഹിമ്മത് സിങ്, മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്.