2026 ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഗ്രൂപ്പ് വണ്ണിലെ സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന ഈ മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് അരങ്ങേറുന്നത്.
മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും.
ഇതിനായി പാണ്ഡ്യയ്ക്ക് ഒരു ക്യാച്ചിന്റെ ദൂരം മാത്രമാണുള്ളത്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. രോഹിത് 65 ക്യാച്ചുകളാണ് നിലവില്‍ നേടിയത്. പാണ്ഡ്യ 64 ക്യാച്ചുകളും കൈപ്പിടിയിലാക്കിയിട്ടുണ്ട്.
നരത്തെ സിംബാബ്‌വേയ്‌ക്കെതിരെ കളത്തിലിറങ്ങിയെങ്കിലും ഫീല്‍ഡിങ്ങില്‍ ഒരു ക്യാച്ച് നേടാന്‍ താരത്തിന് അവസരം ലഭിച്ചില്ലായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഒന്നോ ഒന്നില്‍ കൂടുതലോ ക്യാച്ച് നേടാന്‍ സാധിച്ചാല്‍ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്താനോ റെക്കോഡ് മറികടക്കാനോ ഉള്ള അവസരം പാണ്ഡ്യയ്ക്ക് വന്ന് ചോരും.
അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരം, ക്യാച്ച്
രോഹിത് ശര്‍മ – 65
ഹര്‍ദിക് പാണ്ഡ്യ – 64
സൂര്യകുമാര്‍ യാദവ് – 57
വിരാട് കോഹ്‌ലി – 54
സുരേഷ് റെയ്‌ന – 42
റിങ്കു സിങ് – 37
അക്‌സര്‍ പട്ടേല്‍ – 34
തിലക് വര്‍മ – 31ടീം ഇന്ത്യ- Photo:bcci
നിലവില്‍ സൂപ്പര്‍ 8ലെ രണ്ട് മത്സരത്തില്‍ നിന്നും ഓരോന്ന് വീതം വിജയവും പരാജയവുമാണ് ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമുള്ളത്. ഇരു ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് മുമ്പില്‍.
വെസ്റ്റ് ഇന്‍ഡീസിന് നിലവില്‍ +1.791 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് -0.100 എന്ന റണ്‍ റേറ്റുമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ കരീബിയന്‍ കരുത്തര്‍ പരാജയപ്പെട്ടതോടെ നെറ്റ് റണ്‍ റേറ്റില്‍ മുമ്പിലെത്താന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ സിംബാബ്വേയ്‌ക്കെതിരായ മത്സരത്തില്‍ ആ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
Content Highlight: Hardik Pandya Need Two More Catches To Achieve Great Record In T20i