ബാറ്റും ചെയ്യേണ്ട ബോളും എറിയേണ്ട, രോഹിത്തിനെ വെട്ടാന്‍ കുങ്ഫു പാണ്ഡ്യ!
Cricket
ബാറ്റും ചെയ്യേണ്ട ബോളും എറിയേണ്ട, രോഹിത്തിനെ വെട്ടാന്‍ കുങ്ഫു പാണ്ഡ്യ!
ശ്രീരാഗ് പാറക്കല്‍
Friday, 6th March 2026, 9:31 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് മാര്‍ച്ച് എട്ടിന് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഫൈനല്‍ മത്സരമാണ്. ഇന്ത്യയ്ക്ക് കപ്പ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം തങ്ങളുടെ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്.

ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും.

ഇതിനായി പാണ്ഡ്യയ്ക്ക് രണ്ട് ക്യാച്ചിന്റെ ദൂരം മാത്രമാണുള്ളത്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. രോഹിത് 65 ക്യാച്ചുകളാണ് നിലവില്‍ നേടിയത്. പാണ്ഡ്യ 64 ക്യാച്ചുകളും കൈപ്പിടിയിലാക്കിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരം, ക്യാച്ച്

രോഹിത് ശര്‍മ – 65

ഹര്‍ദിക് പാണ്ഡ്യ – 64

സൂര്യകുമാര്‍ യാദവ് – 58

വിരാട് കോഹ്ലി – 54

സുരേഷ് റെയ്ന – 42

റിങ്കു സിങ് – 37

അക്സര്‍ പട്ടേല്‍ – 36

തിലക് വര്‍മ – 33

അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം. കരുത്തരായ സൗത്ത് ആഫ്രിക്കയെ നിഷ്പ്രയാസം കീഴടക്കിയാണ് കിവീസും പോരിനിറങ്ങുന്നത്.

Content Highlight: Hardik Pandya Need Two Catches To Surpass Rohit Sharma In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ