ബോളും ചെയ്യേണ്ട, ബാറ്റും ചെയ്യേണ്ട; രോഹിത്തിനൊപ്പം സിംഹാസനം വാഴാന്‍ വേണ്ടത് ഒരേയൊരു....!
Cricket
ബോളും ചെയ്യേണ്ട, ബാറ്റും ചെയ്യേണ്ട; രോഹിത്തിനൊപ്പം സിംഹാസനം വാഴാന്‍ വേണ്ടത് ഒരേയൊരു....!
ശ്രീരാഗ് പാറക്കല്‍
Wednesday, 25th February 2026, 11:59 am

ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് ഗ്രൂപ്പ് 1ല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച മാര്‍ജിനില്‍ വിജയിക്കേണ്ടതുണ്ട്. ഫെബ്രുവരി 26ന് സിംബാബ്വേയോടും മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിനോടുമാണ് ഇന്ത്യയ്ക്കുള്ള മത്സരങ്ങള്‍.

മത്സരത്തില്‍ കളത്തിലിറങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാനാണ് പാണ്ഡ്യയ്ക്കുള്ള അവസരം.

ഇതിനായി പാണ്ഡ്യയ്ക്ക് ഒരു ക്യാച്ചിന്റെ ദൂരം മാത്രമാണുള്ളത്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. രോഹിത് 65 ക്യാച്ചുകളാണ് നിലവില്‍ നേടിയത്. പാണ്ഡ്യ 64 ക്യാച്ചുകളും കൈപ്പിടിയിലാക്കിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരം, ക്യാച്ച്

രോഹിത് ശര്‍മ – 65

ഹര്‍ദിക് പാണ്ഡ്യ – 64

സൂര്യകുമാര്‍ യാദവ് – 57

വിരാട് കോഹ്‌ലി – 54

സുരേഷ് റെയ്‌ന – 42

റിങ്കു സിങ് – 37

അക്‌സര്‍ പട്ടേല്‍ – 34

തിലക് വര്‍മ – 31

അതേസമയം കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും മോശം പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോം ഇന്ത്യയെ വലിയ ആശങ്കയിലാക്കുന്നുണ്ട്. ഓപ്പണിങ്ങില്‍ മൂന്ന് ഡക്ക് ഉള്‍പ്പെടെ 15 റണ്‍സ് മാത്രമാണ് കളിച്ച നാല് മത്സരത്തിലും താരത്തിന് നേടാനായത്.

മാത്രമല്ല ടോപ് ഓര്‍ഡര്‍ ബാറ്റര്‍ തിലക് വര്‍മയും മോശം ഫോമിലാണ് തുടരുന്നത്. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടോപ്പ് ഓര്‍ഡറില്‍ തിരിച്ചെത്തിക്കാനാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

സിംബാബ്‌വേയോടുള്ള മത്സരത്തിന് മുന്നോടിയായി പരിശീലന സെക്ഷനില്‍ സഞ്ജു ഇഷാന്‍ കിഷനോടൊപ്പം ഏറെ നേരം ബാറ്റ് ചെയ്തിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു കളത്തിലിറങ്ങുമെന്നും മികച്ച പ്രകടനം നടത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Hardik Pandya Need One More Catch To Achieve A Great Record In T20i With Rohit Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ