'കേട്ടപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല; അവരെയെനിക്ക് നേരിട്ട് യാതൊരു പരിചയവുമില്ല'; പരിനീതിയുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരണവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ
Daily News
'കേട്ടപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല; അവരെയെനിക്ക് നേരിട്ട് യാതൊരു പരിചയവുമില്ല'; പരിനീതിയുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരണവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th September 2017, 11:28 am

മുംബൈ: ബോളിവുഡ് താരം പിരിനീതി ചോപ്രയുടെ ട്വീറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയും സൃഷ്ടിച്ച ഓളം ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. തന്റെ ട്വീറ്റ് വെറും പ്രൊമോഷന്‍ ഗിമിക്ക് മാത്രമാണെന്ന് പരിനീതി വ്യക്തമാക്കിയിട്ടും സോഷ്യല്‍ മീഡിയ ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനിടെ വിവാദത്തില്‍ പ്രതികരണവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ രംഗത്തെത്തിയിരിക്കുകയാണ്.

“ഞാന്‍ ശ്രീലങ്കയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. എന്നെ കുറിച്ചുള്ള ഗോസിപ്പുകളില്‍ ഞാന്‍ സാധാരണ പ്രതികരിക്കാറില്ല. അതൊന്നും എന്നെ ബാധിക്കുന്നില്ലെന്നതാണ് വാസതവം.” പാണ്ഡ്യ പറയുന്നു.

സത്യത്തില്‍ എനിക്ക് അവരെ നേരിട്ട് യാതൊരു പരിചയവുമില്ല. മുമ്പ് ഒരിക്കലും സംസാരിച്ചിട്ടു പോലുമില്ല. ട്വീറ്റ് കണ്ടപ്പോള്‍ ഒരു പ്രണയം തുടങ്ങുന്നതായി തോന്നി. ആ ആകാംഷയിലായിരുന്നു എന്റെ പ്രതികരണം. താരം കൂട്ടിച്ചേര്‍ക്കുന്നു.


Also Read: ‘ഈശ്വരന്‍ പണികൊടുത്തതാണ്; രണ്ടും ചാവട്ടെ’ വാഹനാപകടത്തില്‍ മരിച്ച വ്യത്യസ്ത മതസ്ഥരായ സുഹൃത്തുക്കള്‍ക്കെതിരെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍


ട്വീറ്റിന് പിന്നില്‍ പ്രൊമോഷന്‍ മാത്രമാണെന്ന് അറിഞ്ഞതോടെ താന്‍ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും താനിതെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ പങ്കാളി ഷവോമിയുടെ ഫോണാണെന്നാണ് പരിനീതി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഫ്ളിപ്പ് കാര്‍ട്ടും ഷവോമിയും തമ്മിലുള്ള പാര്‍ട്ടണര്‍ഷിപ്പിന്റെ പ്രൊമോഷന്മാത്രമായിരുന്നു പരിനീതിയുടെ ആ പോസ്റ്റെന്നും താരം വ്യക്തമാക്കി.

ഇതോടെ വിരാടിനും അനുഷ്‌കയ്ക്കും ശേഷം ഒരു താരജോഡി കൂടി എത്തുകയാണെന്ന് മനക്കോട്ട കണ്ട ഗോസിപ്പ് മാഗസിനുകളെല്ലാം അമ്പരന്നിരിക്കുകയാണ്.