സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 231 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ അടിച്ചത്.
തിലക് വര്‍മയുടേയും ഹര്‍ദിക് പാണ്ഡ്യയുടേയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഹര്‍ദിക്ക് പാണ്ഡ്യ 25 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 63 റണ്‍സ് നേടിയാണ് മടങ്ങിയത്. 252 എന്ന വമ്പന്‍ പ്രഹരശേഷിയിലാണ് കുങ്ഫു പാണ്ഡ്യ പ്രോട്ടിയാസിനെ അടിച്ചൊതുക്കിയത്.
Innings Break!
7⃣3⃣ from Tilak Varma
6⃣3⃣ from Hardik Pandya
Impressive show with the bat helps #TeamIndia set a target of 2⃣3⃣2⃣ 🎯
നേരിട്ട 16ാം പന്തിലാണ് ഹര്‍ദിക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡാണ് പാണ്ഡ്യയെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഹര്‍ദിക്കിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ യുവരാജ് സിങ്ങാണ് ഒന്നാം സ്ഥാനത്തുള്ളത്.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, എതിരാളി, പന്ത്
യുവരാജ് സിങ് – ഇംഗ്ലണ്ട് – 12
ഹര്‍ദിക് പാണ്ഡ്യ – സൗത്ത് ആഫ്രിക്ക – 16
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 17
𝗧𝗵𝗲 𝘁𝘄𝗼 𝘄𝗲𝗿𝗲 𝗮𝗯𝘀𝗼𝗹𝘂𝘁𝗲𝗹𝘆 𝘀𝗲𝗻𝘀𝗮𝘁𝗶𝗼𝗻𝗮𝗹!🔥 🔥
Drop an emoji in the comments below 🔽 to describe their innings
പാണ്ഡ്യയ്ക്ക് പുറമെ വണ്‍ ഡൗണ്‍ ആയി എത്തിയ തിലക് വര്‍മ 42 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് അടിച്ചെടുത്തത്. 173.81 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. റണ്‍ ഔട്ടിലൂടെയാണ് തിലക് മടങ്ങിയത്. പാണ്ഡ്യയും തിലകും 100 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പാണ് ഇന്ത്യയ്ക്ക് വേണ്ടി നല്‍കിയത്.
അതേസമയം 21 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മയേയും 22 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജു സാംസണേയും നേരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തായത്. അവസാന ഘട്ടത്തില്‍ ശിവം ദുബെ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് പന്തില്‍ 10 റണ്‍സും സംഭാവന ചെയ്തു.