'മഞ്ഞക്കുപ്പായമിട്ട ലങ്കയാണ് ഓസീസ്'; കംഗാരുപ്പടയെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്ങ്
Daily News
'മഞ്ഞക്കുപ്പായമിട്ട ലങ്കയാണ് ഓസീസ്'; കംഗാരുപ്പടയെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്ങ്
ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 12:30 pm

 

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും ഓസീസ് ടീമും നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം കളത്തിനകത്തും പുറത്തും തീപാറിയിട്ടുണ്ട്. ഹര്‍ഭജനും മുന്‍ ഓസീസ് താരം സിമണ്ട്‌സും തമ്മിലുള്ള വാഗ്വാദങ്ങള്‍ ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ചിരുന്നു എന്നത് ചരിത്രമാണ്.


Also Read:  ജിമിക്കി കമ്മലിനു പിന്നാലെ ‘അപ്പാനി രവി’ തമിഴിലേക്ക്; അരങ്ങേറ്റം വിശാലിനൊപ്പം


ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീം 3-0 ത്തിന് പരമ്പര അടിയറവുവെച്ച സാഹചര്യത്തില്‍ ടീമിനെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍. സ്മിത്തിന്റെ ഓസീസ് മഞ്ഞക്കുപ്പായം ധരിച്ച ശ്രീലങ്കയെപ്പോലെയാണെന്നാണ് ഹര്‍ഭജന്റെ പരിഹാസം.

“ഓസീസ് ടീമിന്റെ പ്രകടനം കാണുമ്പോള്‍ ശ്രീലങ്കന്‍ ടീം മഞ്ഞക്കുപ്പായത്തില്‍ വന്നു കളിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. കോഹ്‌ലിയും കൂട്ടരും 5- 0 ത്തില്‍ കുറഞ്ഞതൊന്നിനും ശ്രമിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്” ഹര്‍ഭജന്‍ പറഞ്ഞു.

വിദേശപിച്ചുകളില്‍ വിജയമറിയാത്ത 15 മത്സരങ്ങളാണ് ഓസീസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നേരത്തെ ലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. കണക്കുകളില്‍ ശക്തരായ ഓസീസ് പ്രതിയോഗികളായെത്തിയപ്പോഴും ഇന്ത്യ വിജയം തുടരുകയാണ് ഈ സാഹചര്യത്തിലാണ് ഓസീസിനെ ലങ്കയോട് ഉപമിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയത്.


Dont Miss: ‘റോഹിങ്ക്യകളെ അനുകൂലിച്ചാല്‍ ബി.ജെ.പി എം.പിയായാലും ഞങ്ങള്‍ രാജ്യദ്രോഹിയാക്കും’ വരുണ്‍ഗാന്ധി രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി


ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാന്‍ കഴിയുന്ന നിരവധി താരങ്ങള്‍ ടീമിലുണ്ടെങ്കിലും ഓസീസിന് അവരെ കൃത്യമായി വിനിയോഗിക്കാന്‍ കഴിയുന്നില്ലന്നെും ഹര്‍ഭജന്‍ പറയുന്നു. ഓസീസ് ബംഗ്ലാദേശിനോട് വരെ പരാജയപ്പെട്ടിരിക്കുകയാണെന്നും ഹര്‍ഭജന്‍ മാധ്യമങ്ങളോട് പറഞ്ഞു.