ജിമിക്കി കമ്മലിനു പിന്നാലെ 'അപ്പാനി രവി' തമിഴിലേക്ക്; അരങ്ങേറ്റം വിശാലിനൊപ്പം
Daily News
ജിമിക്കി കമ്മലിനു പിന്നാലെ 'അപ്പാനി രവി' തമിഴിലേക്ക്; അരങ്ങേറ്റം വിശാലിനൊപ്പം
ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 12:02 pm

 

ചെന്നൈ: അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളി പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അപ്പാനി രവിയെന്ന ശരത് കുമാര്‍. വില്ലന്‍ വേഷങ്ങളുടെ പ്രതിച്ഛായ മാറ്റിയ കഥാപാത്ത്രെയാണ് അങ്കമാലി ഡയറീസില്‍ ശരത് കുമാര്‍ അവതരിപ്പിച്ചത്.


Also Read: ‘റോഹിങ്ക്യകളെ അനുകൂലിച്ചാല്‍ ബി.ജെ.പി എം.പിയായാലും ഞങ്ങള്‍ രാജ്യദ്രോഹിയാക്കും’ വരുണ്‍ഗാന്ധി രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി


ഇതിനു പിന്നാലെ മോഹന്‍ലാല്‍ നായകനായ “വെളിപാടിന്റെ പുസ്തകം” എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ചിത്രത്തിന് അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും “ജിമിക്കി കമ്മല്‍” എന്ന ഗാനം ഹോളിവുഡും ബോളിവുഡും പിന്നിട്ട് ലോകം കീഴടക്കിയിരുന്നു.

ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ശരത് കുമാര്‍ ഇതിന് പിന്നാലെ തമിഴ് ചലച്ചിത്ര ലോകത്തേക്കും ചുവട് വെച്ചിരിക്കുകയാണ്. വിശാല്‍ നായകനാകുന്ന സണ്ടക്കോഴി 2 എന്ന ചിത്രത്തിലൂടെയാണ് ശരത് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിശാലിന്റെ തന്നെ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.


Dont Miss: അച്ഛേ ദിന്‍ രാഹുലിനോ?’; രണ്ടു മാസത്തിനുള്ളില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സ്; മോദിയുടേതല്ല ഇത് രാഹുല്‍ പ്രഭാവം


ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലാണ് ശരത്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ലൊക്കേഷനില്‍ വിശാലിനൊപ്പമുള്ള ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.