ചെണ്ടയുടെ അകമ്പടിയോടെ മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് കോച്ചെല്ലയില്‍. കോച്ചെല്ല 2025ല്‍ തന്റെ സ്വന്തം സംസ്ഥാനമായ കേരളത്തെ പ്രതിനിധീകരിക്കാന്‍ റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് ചെണ്ട മേളത്തോടെയാണ് സംഗീതോത്സവത്തിന് എത്തിയത്. ഈ വര്‍ഷം അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോച്ചെല്ലയില്‍ പാട്ടുകള്‍ അവതരിപ്പിച്ച നിരവധി കലാകാരന്മാരില്‍ ഒരാളായിരുന്നു ഹനുമാന്‍കൈന്‍ഡ്. പൊന്നാനിക്കാരന്‍ സൂരജ് ചെറുകാട് എന്ന ഹനുമാന്‍കൈന്‍ഡ് തന്റെ സെന്‍സേഷണലായ റണ്‍ ഇറ്റ് അപ്പ്, ബിഗ് ഡോഗ്‌സ് തുടങ്ങിയ പാട്ടുകള്‍ വേദിയില്‍ അവതരിപ്പിച്ചു.
View this post on Instagram
കോച്ചെല്ല സംഗീത കലോത്സവത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഹനുമാന്‍കൈന്‍ഡ്. കോച്ചെല്ല 2024ല്‍ അവതരിപ്പിച്ച പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ജിന്റെയും എ.പി ധില്ലന്റെയും പാതയാണ് ഹനുമാന്‍കൈന്‍ഡ് പിന്തുടരുന്നത്. ഇലക്ട്രോണിക് മ്യൂസിക് ബാന്‍ഡ് ഇന്‍ഡോ വെയര്‍ഹൗസാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സംഘം. ഏപ്രില്‍ 11-13 തീയതികളിലും 18-20 തീയതികളിലുമായി നടക്കുന്ന ഫെസ്റ്റിന്റെ24ാം എഡിഷനില്‍ ലേഡി ഗാഗ, ഗ്രീന്‍ഡേ, പോസ്റ്റ് മെലോണ്‍, ട്രാവിസ് സ്‌കോട്ട് തുടങ്ങിയ കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്.



