എഡിറ്റര്‍
എഡിറ്റര്‍
ദേരാ സച്ചാ സൗദാ പ്രവര്‍ത്തകന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
എഡിറ്റര്‍
Sunday 3rd September 2017 11:27pm

 

പഞ്ച്കുല: ബലാത്സംഗക്കേസില്‍ തടവില്‍ക്കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ അനുയായി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. അംബാള സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ രവീന്ദര്‍ ആണ് ജയിലിലെ ടോയ്‌ലറ്റില്‍ തൂങ്ങി മരിച്ചത്.

ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന വിധിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ സംഘര്‍ഷത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രവീന്ദര്‍ ടോയലറ്റില്‍ തൂങ്ങി മരിച്ച വിവരം സഹ തടവുകാരനാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.


Also Read: നോട്ടുനിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് ആര്‍.എസ്.എസ്


പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം സിവില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരട്ട ബലാത്സംഗക്കേസില്‍ കോടതി ഗുര്‍മീത് കുറ്റക്കാരനാണെന്ന വിധിച്ചതിനെത്തുടര്‍ന്ന് ദേരാ സച്ചാ സൗദാ പ്രവര്‍ത്തകര്‍ നാടെങ്ങും വന്‍ കലാപമാണ് അഴിച്ചുവിട്ടത്. കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവ ശിക്ഷ വിധിച്ചിരുന്നു.

Advertisement