ക്ലാസ്‌റൂമിലെ ആര്‍ത്തവ പരിശോധന: പ്രിന്‍സിപ്പാളടക്കം നാല് പേര്‍ അറസ്റ്റില്‍
national news
ക്ലാസ്‌റൂമിലെ ആര്‍ത്തവ പരിശോധന: പ്രിന്‍സിപ്പാളടക്കം നാല് പേര്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2020, 12:00 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ അറസ്റ്റ്.

പ്രിന്‍സിപ്പള്‍ റിത റാണിംഗ, ഗേള്‍സ് ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ രമീല ഹിരാനി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അനിത് ചൗഹാന്‍, പ്യൂണ്‍ നൈന ഗോരാസിയ എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഭൂജ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത.എം റാണിംഗ പരിശോധന നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന പരാതി ഹോസ്റ്റല്‍ വാര്‍ഡന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ ക്ലാസ് റൂമില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയത്.

സംഭവത്തിനെതിരെ വിവിധകോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ