കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ AMMAയ്ക്ക് ജി.എസ്.ടി നോട്ടീസ്. 2014 മുതല്‍ ജി.എസ്.ടി കുടിശിക അടക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്. എട്ട് കോടിയോളം രൂപ കുടിശികയിനത്തില്‍ സംഘടന അടക്കാനുണ്ട്. നടന്‍ ഇടവേള ബാബു ഭരണത്തിലിരുന്ന കാലത്താണ് നികുതി കുടിശിക വന്നത്. അക്കാലത്ത് അംഗത്വ വിതരണത്തിനും സ്റ്റേജ് ഷോയ്ക്കും അടക്കം നികുതി അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നികുതി അടക്കാതെ വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ അഡ്ഹോക് കമ്മിറ്റി ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് താര സംഘടന ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നികുതി കുടിശിക അടക്കുക എന്നതായിരിക്കും പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.