എഡിറ്റര്‍
എഡിറ്റര്‍
ടിനി ടോം എന്ന് കളിയാക്കിയവര്‍ കാണൂ..: ഗ്രെയ്റ്റ് ഫാദറിലെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് അണിയറക്കാര്‍
എഡിറ്റര്‍
Sunday 16th April 2017 12:57pm

ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തവര്‍ക്ക് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രേറ്റഫാദര്‍ ടീം. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ക്ലൈമാക്‌സ് ചിത്രീകരണ വീഡിയോ പുറത്തുവിട്ടാണ് ഇവര്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.

മമ്മൂട്ടി അവതരിപ്പിച്ച സംഘട്ടന രംഗങ്ങള്‍ ഹോളിവുഡ് നിലവാരം പുലര്‍ത്തുന്ന തരത്തിലാണെന്ന അഭിനന്ദനത്തിന് പിന്നാലെയായിരുന്നു അത് ചെയ്തത് മമ്മൂട്ടിയല്ലെന്നും മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് ചിത്രത്തിലെ സംഘട്ടന രംഗത്ത് എത്തിയതെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നത്.

പല ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടി ഡ്യൂപ്പിന് ഉപയോഗിച്ച് ചെയ്തതാണന്ന വിമര്‍ശനം കൂടി വന്നതിന് പിന്നാലെയാണ് ഗ്രേറ്റ് ഫാദര്‍ ടീം ക്ലൈമാക്‌സ് ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടത്.

ക്ലൈമാക്സ് സീനിലെ ആക്ഷന്‍ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വാഗമണില്‍ വച്ച് നടന്ന ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തില്‍ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടിയെയാണ് കാണുന്നത്.


Dont Miss കശ്മീരി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സുരക്ഷാ സൈന്യം: വീഡിയോ പുറത്ത് 


വാഗമണില്‍ വച്ച് ചിത്രീകരിച്ച ക്ലൈമാക്സ് രംഗം വളരെ ക്ഷമയോടെ അനായാസമായി മമ്മൂട്ടി ചെയ്യുന്നത് വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു

ഒരു പ്രത്യേക സ്റ്റണ്ട് രംഗം ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാന്‍ സമ്മതിക്കാതെ അത് ശരിയാകും വരെ അദ്ദേഹം തന്നെ ചെയ്യുകയായിരുന്നെന്നും ടീമിലെ ഓരോരുത്തരും മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം കണ്ട് അമ്പരന്ന് പോയെന്നും ആര്യ പറഞ്ഞിരുന്നു.

Advertisement