എഡിറ്റര്‍
എഡിറ്റര്‍
കശ്മീരി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സുരക്ഷാ സൈന്യം: വീഡിയോ പുറത്ത്
എഡിറ്റര്‍
Sunday 16th April 2017 11:30am

ശ്രീനഗര്‍: കശ്മീരി യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനുമുമ്പില്‍ കെട്ടിയിട്ട സുരക്ഷാ സൈന്യത്തിന്റെ വീഡിയോയ്ക്കു പിന്നാലെ സൈന്യം കശ്മീരികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന കൂടുതല്‍ വീഡിയോകള്‍ പുറത്ത്.

പുല്‍വാമ ഡിഗ്രി കോളജില്‍ കഴിഞ്ഞദിവസം നടന്ന അക്രമങ്ങളുടെ ദൃശ്യമടങ്ങിയ വീഡിയോയാണ് പുറത്തുവന്നതില്‍ ഒന്ന്. നാലു സൈനികര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ നിലത്തിട്ട് വലിക്കുകയും മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണാനാവുന്നത്.

സൈനിക വാഹനത്തില്‍ സഞ്ചരിക്കവെ മൂന്ന് യുവാക്കളെ സൈന്യം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയതാണ് രണ്ടാമത്തെ വീഡിയോ. വാഹനത്തില്‍വെച്ച് ഇവരെ മര്‍ദ്ദിക്കുന്ന സൈന്യം ‘പാകിസ്ഥാന്‍ മൂര്‍ദാബാദ്’ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കൂടാതെ ‘നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണോ? എന്നു ചോദിച്ചുകൊണ്ട് യുവാവിനെ വടികൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നു.

സൈനിക വാഹനത്തിലുളള യുവാക്കളില്‍ ഒരാളുടെ തലപൊട്ടി ചോരയൊലിക്കുന്ന നിലയിലാണ്.

വീഡിയോകള്‍ ആരാണ് ചിത്രീകരിച്ചതെന്നു വ്യക്തമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഇത് വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തെ ശക്തമായി അപലപിച്ച് കശ്മീര്‍ വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement