ആ സംവിധായകന്റെ സിനിമയിലേക്കാണ് എന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍, പ്രാങ്ക് ആണെന്ന് വിചാരിച്ചു: ഗ്രേസ് ആന്റണി
Entertainment
ആ സംവിധായകന്റെ സിനിമയിലേക്കാണ് എന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍, പ്രാങ്ക് ആണെന്ന് വിചാരിച്ചു: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 4:16 pm

 

നുണക്കുഴി സിനിമയിലേക്ക് ജിത്തു ജോസഫ് വിളിച്ചപ്പോളുണ്ടായ അനുഭവവും സിനിമയില്‍ ബേസിലിനൊപ്പം സ്‌ക്രീന്‍ പങ്കിടുമ്പോഴുള്ള എക്‌സ്പീരിയന്‍സും പങ്കുവെക്കുകയാണ് ഗ്രേസ് ആന്റണി.

ജീത്തു ജോസഫിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ താന്‍ പ്രാങ്കാണെന്നാണ് ആദ്യം വിചാരിച്ചതെന്നും വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള സംവിധായകനായിരുന്നു അദ്ദേഹമെന്നും ഗ്രേസ് ആന്റണി പറയുന്നു. ജിത്തു ജോസഫിന്റെ സിനിമയായതു കൊണ്ട് ദൃശ്യം പോലൊരു സിനിമയാണെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ കോമഡി സിനിമയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബേസിലിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടുമ്പോഴുള്ള അനുഭവം രസകരമായിരുന്നുവെന്നും തങ്ങളുടെ കോമ്പിനേഷന്‍ സീനുകള്‍ സിനിമയില്‍ വര്‍ക്കായിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗ്രേസ് ആന്റണി പറഞ്ഞു. ഒരാള്‍ ചെയ്തതുകൊണ്ട് മാത്രം ഹ്യൂമര്‍ നന്നാകില്ലെന്നും കൂടെ അഭിനയിക്കുന്ന കോ ആക്ടര്‍ കൂടെ നമുക്ക് ഒരു സ്‌പേസ് തരണമെന്നും അവര്‍ പറഞ്ഞു. ജെ.എഫ്. ഡബ്ലു  അവാര്‍ഡ്‌സില്‍ സസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.

‘ആദ്യം എനിക്ക് ഫോണ്‍ വരുമ്പോള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ചു ഇതൊരു പ്രാങ്ക് ആണെന്ന്. എനിക്ക് ഏറെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന സംവിധായകനാണ് ജീത്തു ജോസഫ് സാര്‍. എനിക്ക് മെമ്മറീസ് നല്ല ഇഷ്ടമുള്ള ഒരു സിനിമയാണ്. സാറിന്റെ കോള്‍ വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് ദൃശ്യം പോലുള്ള അടുത്തൊരു ത്രില്ലര്‍ പടമാണെന്നാണ്. പക്ഷേ ഇതൊരു കോമഡി സിനിമ ആയിരുന്നു. അതില്‍ ഞാന്‍ ഭയങ്കര സര്‍പ്രൈസ്ഡായിരുന്നു. വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും, അതും ബേസിലിന്റെ കൂടെ എന്ന് വിചാരിച്ചു.

നമ്മള്‍ ഹ്യൂമര്‍ ചെയ്യുമ്പോള്‍ ഒരാളെകൊണ്ട് മാത്രം ആ സീന് നല്ല ബ്രില്യന്റ് ആക്കാന്‍ പറ്റില്ല. നമ്മുടെ കൂടെ അഭിനയിക്കുന്ന കോ ആക്ടറും നമ്മുക്ക് ഒരു സ്‌പേയ്‌സ് തരണം. ടൈമിങ് വളരെ പ്രധാനപ്പെട്ടതാണ്. ബേസിലും ഞാനും കൂടെയുള്ള കോമ്പിനേഷന്‍ സീനുകള്‍ വരുമ്പോള്‍ ഒരു ഗിവ് ആന്‍ഡ് ടേക്കാണ് വരുന്നത്. ബേസില്‍ കുറെ കാര്യങ്ങള്‍ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. എന്നോട് സജഷന്‍സ് ചോദിക്കും, ഞാനും കുറെ കാര്യങ്ങള്‍ ചെയ്‌തോട്ടെ എന്ന് ചോദിക്കും തീര്‍ത്തും രസകരമായിരുന്നു. ആ കോമ്പോ നന്നായി വര്‍ക്കായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഗ്രേസ് ആന്റണി പറയുന്നു.

Content highlight: Grace Antony shares her experience when Jeethu Joseph called her to the movie Nunakuzhi and her experience sharing the screen with Basil in the movie.