'ഇത് അഭിമാന നിമിഷം'; ഗോവിന്ദ് വസന്ത ഇനി മണിരത്‌നം സിനിമയില്‍
tamil cinema
'ഇത് അഭിമാന നിമിഷം'; ഗോവിന്ദ് വസന്ത ഇനി മണിരത്‌നം സിനിമയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th November 2018, 10:20 am

ചെന്നൈ: 96 എന്ന സിനിമയിലെ ഗാനത്തിലൂടെ മുഴുവന്‍ പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജിലൂടെ സംഗീത ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഗോവിന്ദിന്റെ ഏറ്റവും വലിയ ഹിറ്റാണ് 96.

ഇപ്പോഴിതാ മറ്റൊരു സ്വപ്‌ന തുല്യമായ ഓഫര്‍ ഗോവിന്ദിന് വന്നിരിക്കുകയാണ്. മണിരത്‌നത്തിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കാനുള്ള ഓഫറാണ് ഇപ്പോള്‍ ഗോവിന്ദിന് വന്നിരിക്കുന്നത്.

Also Read  വമ്പന്‍ റിലീസിനൊരുങ്ങി ഒടിയന്‍; ഒരേ ദിവസം റിലീസ് ചെയ്യുന്നത് ആറിലധികം രാജ്യങ്ങളില്‍

ഇന്‍സ്റ്റഗ്രാമിലൂടെ ഗോവിന്ദ് തന്നെയാണ് മണിരത്‌നവുമായുള്ള പുതിയ സിനിമയെ കുറിച്ച് ആരാധകരെ അറിയിച്ചത്. “വേലുനായകന്‍, ആനന്ദന്‍ എന്നിവരുടെ ജീവിതം നമ്മുടെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചയാള്‍ക്കൊപ്പം. മണിരത്‌നത്തിന്റെ നിര്‍മ്മാണത്തിലും തിരക്കഥയിലും ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞത് തന്നെ അംഗീകാരമാണെന്നും ഗോവിന്ദ് പറഞ്ഞു.

ധന ശേഖരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിലെ താരങ്ങളെയും മറ്റും പുറത്തുവിട്ടിട്ടില്ല. അതേസമയം 96 തെലുങ്കിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെയും സംഗീതം ഗോവിന്ദ് തന്നെയായിരിക്കും.