തിരുവനന്തപുരം: ഡാറ്റ സന്ദേശ വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന ബിസിനസ് വാട്‌സ് ആപ്പ് അക്കൗണ്ടില്‍ നിന്നുമാണ് സന്ദേശം പോയതെന്നും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ മറ്റാരാണ് ഇത് ചെയ്തതെന്നും കോടതി ചോദിച്ചു.
എന്ത് സ്വകാര്യതയാണ് ഡാറ്റയ്ക്കുള്ളതെന്നും സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാര്‍ക്കിലെ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സ്വകാര്യകതയിലേക്കുള്ള കടന്നുകയറ്റം നടന്നിട്ടില്ലെന്നും പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇത്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എവിടെ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ ലഭിച്ചതെന്ന് സംബന്ധിച്ച് വിശദീകരണം തേടി ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ആളുകള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങള്‍ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശം നല്‍കി. വെളളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
കാലിക്കറ്റ് സര്‍വകലാശാല സിറ്റികേറ്റ് അംഗം കൂടിയായ റഷീദ് അഹമ്മദ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. കൂടാതെ സെക്രട്രറിയേറ്റിലെ ജീവനക്കാരനും കോണ്‍ഗ്രസ് അനുകൂലിയുമായ അനില്‍ കുമാറും ഇത്തരത്തിലൊരു ഹരജി നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് ബിച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്
സര്‍ക്കാര്‍ സ്പാര്‍ക്ക് വഴി 77.42 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പി. ആര്‍ ഏജന്‍സിയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചിരുന്നു.
Content Highlight: Government suffers setback in DA message controversy; High Court says it is an invasion of privacy
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.